മുംബൈ: എന്‍.പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം മഹാരാഷ്ട്ര മുഖ്യമന്ത്രി തള്ളി. മെയ് ഒന്ന് മുതല്‍ എന്‍.പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയതു. സെന്‍സസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജൂണിന് മുമ്പായി പൂര്‍ത്തിയാക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാറിന്റെ ശ്രമം. എന്നാല്‍ നേരത്തെ ഉദ്ധവ് താക്കറെ മഹാരാഷ്ട്രയില്‍ എന്‍.ആര്‍.സിക്കെതിരെ നിലപാടെടുത്തിരുന്നു.
ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാറായ മഹാവികാസ് അഘാഡിയാണ് സംസ്ഥാനത്ത് ഭരണം നടത്തുന്നത്. കോണ്‍ഗ്രസ് നേതാവ് വര്‍ഷ ഗെയ്ക്‌വാദ് ഉള്‍പ്പടെയുള്ളവര്‍ എന്‍.പി.ആര്‍ നടപടികളില്‍ നിന്ന് പിന്‍മാറണമെന്ന് മഹാരാഷ്ട്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ആവശ്യം ശിവസേന അംഗീകരിച്ചില്ല. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയും എന്‍.സി.പി നേതാവുമായ അനില്‍ ദേശ്മുഖ് ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്നത് നിര്‍ത്തിവെപ്പിക്കാന്‍ നിയമപരമായ പരിഹാരം തേടുമെന്ന് പറഞ്ഞു.