കോട്ടയം : കൊവിഡ് വ്യാപന സാഹചര്യത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മാനദണ്ഡങ്ങളുടെ പേരിൽ ആരാധനാലയങ്ങൾ അടച്ചിടുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എൻഎസ്എസ്. ആരാധനാലയങ്ങൾ തുറക്കുന്നതിൽ അനുമതി ഇനിയും ലഭ്യമാക്കാത്ത സര്‍ക്കാർ നിലപാട് വിശ്വാസികളുടെ അവകാശത്തെ ചോദ്യം ചെയ്യുന്നതാണെന്നാണ് എൻഎസ്എസ് ആരോപിച്ചു.
രോഗവ്യാപന തോതിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങളെ നാല് സോണുകളായി തിരിച്ചാണ് സര്‍ക്കാര് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. തുറക്കാവുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റ് ഓരോയിടത്തും വിശദമായി നൽകിയിട്ടുണ്ട് . മദ്യശാലകൾ വരെ തുറക്കാനാണ് തീരുമാനം. പക്ഷെ ആരാധനാലയങ്ങളിലെ ദൈനം ദിന പ്രവര്‍ത്തനങ്ങൾ മുടങ്ങുന്നതും നിയന്ത്രിതമായ തോതിലെങ്കിലും വിശ്വാസികളെ പ്രവേശിപ്പിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കണമെന്നും എൻഎസ്എസ് ആവശ്യപ്പെടുന്നു.