ചങ്ങനാശേരി : പിണറായി വെള്ളം കുടിക്കും. നാമജപ കേസ് എന്‍എസ്എസ്സുമായി കൊമ്പ്‌കോര്‍ക്കുന്നു. പിണറായിക്ക് ധാഷ്ട്യമെന്ന് ജി.എസ്. നാമജപഘോഷയാത്രയില്‍ പങ്കെടുത്ത വിശ്വാസികള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഇനിയും പിന്‍വലിച്ചില്ല. പൗരത്വ ഭേദഗതിയുടെ പേരില്‍ നടന്ന കേസുകള്‍ പലതും പിന്‍വലിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്ക് ഇതിന്റെ ആനുകൂല്യവും കിട്ടി. എന്നാല്‍ നാമജപഘോഷയാത്രക്കാര്‍ ഇപ്പോഴും കേസില്‍ പ്രതിയാണ്.
യുവതീപ്രവേശനത്തിന്‍റെ പേരിലുള്ള അക്രമങ്ങളെയും വര്‍ഗീയകലാപ ശ്രമങ്ങളെയും നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് ശബരിമല യുവതീപ്രവേശനത്തിലൂടെ ആചാരങ്ങള്‍ ഇല്ലാതാക്കി നിരീശ്വരവാദം നടപ്പാക്കാനുള്ള ആസൂത്രിത ശ്രമമാണു സര്‍ക്കാരിന്‍റെതെന്ന് എന്‍എസ്‌എസും എന്ന് ആരോപിച്ചു. ഇതിന് ശേഷമാണ് നാമജപം നടത്തിയവര്‍ക്കെതിരെ കേസെടുത്തത്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി സര്‍ക്കാരിനെ ചിന്തിപ്പിച്ചു. നിയമസഭാ ഇലക്ഷന് മുമ്പ് കേസുകള്‍ പിന്‍വലിച്ച് മുഖ്യമന്ത്രി രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു. തുടര്‍ഭരണത്തില്‍ ഈ വാഗ്ദാനം സര്‍ക്കാര്‍ മറന്നു. ഇതാണ് സുകുമാരന്‍ നായര്‍ ചര്‍ച്ചയാക്കുന്നത്.
കേസ് പിന്‍വലിക്കുമെന്നു തിരഞ്ഞെടുപ്പുവേളയില്‍ വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ നിലപാടു മാറ്റിയത് ഒരു വിഭാഗത്തോടു കാട്ടുന്ന കടുത്ത അവഗണനയാണെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ധാര്‍ഷ്ട്യം നിറഞ്ഞ പ്രതികരണമാണു ലഭിച്ചതെന്നു സുകുമാരന്‍ നായര്‍ പറഞ്ഞു. കോടതിയില്‍ പോകണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇത് ചര്‍ച്ചയാക്കുകയാണ് എന്‍ എസ് എസ്. സര്‍ക്കാരുമായി ശബരിമല വിവാദത്തിന് ശേഷം എന്‍ എസ് എസ് സഹകരിച്ചിട്ടില്ല. സര്‍ക്കാര്‍ വിളിക്കുന്ന യോഗങ്ങളിലും പോകാറില്ലെന്നതാണ് വസ്തുത.
വീണ്ടും സര്‍ക്കാരിനെതിരായ വികാരം ഉയര്‍ത്തുകയും വാഗ്ദാനം പാലിക്കാത്തതിന്റെ പൊള്ളത്തരം ഉയര്‍ത്തിക്കാട്ടുകയുമാണ് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി. നായര്‍സമുദായം മാത്രമല്ല, വിശ്വാസികളായ എല്ലാവരും സര്‍ക്കാരിന്റെ ഈ നിന്ദ്യമായ നടപടി തിരിച്ചറിയുന്നുണ്ട്. ഇതു വെച്ചുപൊറുപ്പിക്കാനാവില്ല. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ജന്മദിനത്തില്‍ പെരുന്നയിലെ മന്നം സമാധിയില്‍ പതാക ഉയര്‍ത്തിയ ശേഷമാണ് സര്‍ക്കാരിന്റെ വാഗ്ദാന ലംഘനം ചൂണ്ടിക്കാട്ടിയത്.
കേസുകള്‍ പിന്‍വലിക്കാത്തത് ഒരുവിഭാഗത്തെ സമൂഹത്തില്‍ മാറ്റിനിര്‍ത്തുന്നതിനു തുല്യമാണ്. നാമജപം നടത്തിയവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമ്പോള്‍ കൊലപാതകക്കേസുകളില്‍ പെട്ടവര്‍ സ്വൈരമായി നടക്കുകയാണ്. ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ജന്മദിനം എന്‍എസ്‌എസ് പതാകദിനമായാണ് ആചരിച്ചത്.
നാമജപം നടത്തിയവര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരുള്ള കേസുകള്‍ നിലനില്‍ക്കുമ്പോള്‍ കൊലപാതകമടക്കം നടത്തിയവര്‍ സമൂഹത്തില്‍ സ്വൈര്യമായി നടക്കുകയാണ്. കേസുകള്‍ പിന്‍വലിക്കുമെന്ന് മുന്‍പ് പറഞ്ഞിരുന്നതാണ്. ഇതിനു വിരുദ്ധമായ സമീപനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. സര്‍ക്കാരിനെതിരെ തെരുവിലിറങ്ങാന്‍ എന്‍.എസ്.എസിന് താത്പര്യമില്ല. സമുദായാംഗങ്ങളുടെ അവകാശം സംരക്ഷിക്കേണ്ടത് സംഘടനയുടെ ബാധ്യ യതയാണ്. അതിനുവേണ്ടുന്ന തീരുമാനങ്ങള്‍ നേതൃത്വം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.