തിരുവല്ല: താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയന്റെയും താലൂക്ക്
മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ കിഴക്കൻ മേഖല നേതൃയോഗം നടത്തി. തടിയൂർ എൻ.എസ്.എസ്. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡംഗവുമായ ആർ.മോഹൻകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഡോ.എം.വി.സുരേഷ്, യൂണിയൻ സെക്രട്ടറി ജെ.ശാന്തസുന്ദരൻ, യൂണിയൻ കമ്മറ്റി അംഗങ്ങളായ റ്റി.ജി.പുരുഷോത്തമൻ നായർ, ആർ.ചന്ദ്രശേഖരൻ നായർ, ചന്ദ്രൻ പിള്ള, എസ്.സുരേഷ്, എ.രാജേഷ്, പ്രതിനിധിസഭാംഗങ്ങളായ കെ.പി.രമേശ്, എം.ജോഷ്കുമാർ, വനിതാ യൂണിയൻ വൈസ് പ്രസിഡന്റ് ശാന്താ.ബി.നായർ, എൻ.എസ്.എസ്. ഇൻസ്പെക്ടർ കെ.ജി. ഹരീഷ് എന്നിവർ പ്രസംഗിച്ചു.
സ്ത്രീശാക്തീകരണം കരയോഗ തലത്തിൽ എന്ന വിഷയത്തിൽ പത്തനംതിട്ട താലൂക്ക് യൂണിയൻ സെക്രട്ടറി വി.ആർ. സുനിൽ ക്ലാസ് നയിച്ചു. സ്വയം സഹായസംഘങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും സജീവവുമായി നടത്തുന്നതിനും ഒരു കരയോഗത്തിൽ ഒരു സംരംഭം എങ്കിലും ആരംഭിക്കുക എന്ന ഉദ്ദേശ ലക്ഷ്യമാണ് നേതൃയോഗത്തിൽ ഉള്ളത്. അയിരൂർ, തോട്ടപ്പുഴശ്ശേരി, കോയിപ്രം, ഇരവിപേരൂർ, കവിയൂർ എന്നീ പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന കരയോഗ-വനിതാസമാജ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.