തിരുവനന്തപുരം : സാമ്പത്തിക സംവരണത്തിന് അർഹരായവരെ കണ്ടെത്താനുള്ള സർവേ രീതിക്കെതിരെ എൻഎസ്എസ് രംഗത്ത്. മൊബൈൽ ആപ്പ് വഴി നടത്തുന്ന സർവേയിലൂടെ അർഹരെ കണ്ടെത്താൻ കഴിയില്ലെന്ന് വിമർശനം. സെൻസസ് എടുക്കുന്ന മാതൃകയിലാകണം സർവേ നടത്തേണ്ടതെന്നും നിലവിലെ രീതി പ്രഹസസനമാകുമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.
തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന അഞ്ചുവീതം കുടുംബങ്ങളില്‍ നിന്ന് മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് വിവര
ശേഖരണം നടത്തുക. എന്നാല്‍ മുഴുവന്‍ മുന്നോക്ക വിഭാഗത്തില്‍പ്പെട്ടവരുടെയും വീടുകള്‍ സന്ദര്‍ശിക്കാതെ നടത്തുന്ന ഇത്തരം സര്‍വേയിലൂടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വ്യക്തമായ വിവരം കിട്ടില്ലെന്നാണ് എന്‍എസ്എസിന്‍റെ ആരോപണം.