കുളനട : മന്നത്ത് പദ്മനാഭന്റെ ആശയങ്ങളും ദർശനങ്ങളും വരും തലമുറയ്ക്ക് പകർന്നുനൽകുന്നതിനായി എൻ.എസ്.എസ്. ചെങ്ങന്നൂർ യൂണിയൻ ആസ്ഥാനത്ത് മന്നം റഫറൻസ് ലൈബ്രറി തുടങ്ങുന്നതിന് യൂണിയൻ ബജറ്റ് സമ്മേളനത്തിൽ തീരുമാനിച്ചു. താലൂക്കിലെ എല്ലാ കരയോഗങ്ങളിലും റഫറൻസ് ലൈബ്രറികളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നതിന് ബജറ്റിൽ മുൻതൂക്കം നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് യോഗം അംഗീകാരം നൽകി. യൂണിയന് 2,70,91,438 രൂപ വരവും 2,70,89,800 രൂപ ചെലവും 1638 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് പൊതുയോഗത്തിൽ യൂണിയൻ സെക്രട്ടറി ബി.കെ.മോഹൻദാസ് അവതരിപ്പിച്ചത്. യൂണിയൻ പ്രസിഡന്റ് പി.എൻ.സുകുമാരപ്പണിക്കർ അധ്യക്ഷത വഹിച്ചു.
പ്രൊഫ. ഗോപാലകൃഷ്ണപ്പണിക്കർ, ഒ.ആർ.രഞ്ജിത്ത്, അഡ്വ. ഡി.നാഗേഷ് കുമാർ, ഡോ.രാജേഷ്, ശശിധരൻ പിള്ള, ടി.സി.സുരേന്ദ്രൻ നായർ, ബാലകൃഷ്ണപിള്ള, അനിൽകുമാർ, മാലേത്ത് സരളാദേവി, കൃഷ്ണകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. യൂണിയൻ വൈസ് പ്രസിഡൻറ് കെ.ബി.പ്രഭ, അഡ്വ. കെ.ആർ.സജീവൻ, ആർ.അജിത്കുമാർ, ടി.ഡി.ഗോപാലകൃഷ്ണൻ നായർ, രമേശ് ചന്ദ്രൻ പിള്ള, ബി.കൃഷ്ണകുമാർ, ഉളനാട് ഹരികുമാർ, സുരേഷ് ബാബു ടി.എസ്.രാധാകൃഷ്ണൻ നായർ, കെ.സി.സുരേഷ് കുമാർ, ജി.പ്രദീപ്, മനോജ് കുമാർ, അഖിലേഷ്, സി.ദീപ്തി, എം.ജി.ദേവകുമാർ, അഡ്വ. പി.ജി.ശശിധരൻ പിള്ള, ടി.പി.രാമാനുജൻ നായർ എന്നിവർ പങ്കെടുത്തു.