Saturday, April 12, 2025 2:31 pm

ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും തടയാൻ ഇപ്പോഴത്തെ സർക്കാരിനോ മുമ്പത്തെ സർക്കാരിനോ കഴിഞ്ഞിട്ടില്ലെന്ന് എൻഎസ്എസ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും തടയാൻ ഇപ്പോഴത്തെ സർക്കാരിനോ മുമ്പത്തെ സർക്കാരിനോ കഴിഞ്ഞിട്ടില്ലെന്ന് എൻഎസ്എസ് വിമർശനം. ലഹരിയെ നേരിടാൻ ജനങ്ങളും രക്ഷകർത്താക്കളും സർക്കാരിന്റെ പിന്തുണ ആവശ്യപ്പെടണം എന്നും എൻഎസ്എസ് നിലപാട് വ്യക്തമാക്കി. നമ്മുടെ നാടിന്റെ ഇപ്പോഴത്തെ സ്ഥിതി അറിയണമെങ്കില്‍ ഓരോ വിശേഷ ദിവസത്തോടനുബന്ധിച്ചുള്ള മദ്യവില്‍പനയെ സംബന്ധിച്ചുള്ള കണക്കുകള്‍ ശ്രദ്ധിച്ചാല്‍ മതി. ലഹരിവസ്തുക്കളും മദ്യവും സുലഭമായി ലഭിക്കാനുണ്ടാക്കിയ സാഹചര്യമാണ് ഇതിന് കാരണം. ഓരോ ദിവസവും നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും വ്യക്തമാക്കുന്നതും അതുതന്നെയാണ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസ്താവനയിലുടെ അഭിപ്രായപ്പെട്ടു.

സ്ഥിരം മദ്യപാനികള്‍ക്ക് അതില്‍ നിന്നും മുക്തി നേടാന്‍ വേണ്ടത്ര കൗണ്‍സിലിംഗ് സംവിധാനം ഉണ്ടാക്കുന്നതിനോ ലഹരിക്ക് അടിമപ്പെട്ട ആളുകള്‍ക്ക് നിര്‍ബന്ധിത ട്രീറ്റ്‌മെന്റ് നല്‍കുന്നതിനോ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞില്ലെന്നും എന്‍എസ്എസ് വിമര്‍ശിച്ചു. ലഹരി വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത എൻഎസ്എസ് ലഹരിക്കെതിരെ പ്രവർത്തിക്കാൻ കരയോഗങ്ങൾക്ക് നിർദേശം നൽകി. ഇപ്പോഴത്തെ ലഹരി വസ്തുക്കളുടെ ഉപയോ​ഗം തടയാനും ഇനി വരും നാളുകളിൽ മദ്യത്തിന്റെ അടക്കമുള്ള വിൽപനയിലും നിയന്ത്രണമുണ്ടാക്കണം എന്നും എൻഎസ്എസ് ആവശ്യപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡിവൈഎഫ്‌ഐ മാവേലിക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അടുപ്പുകൂട്ടി സമരം നടത്തി

0
മാവേലിക്കര : പാചകവാതക വില വർധനയ്‌ക്കെതിരേ ഡിവൈഎഫ്‌ഐ മാവേലിക്കര ബ്ലോക്ക്...

വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം : പശ്ചിമ ബംഗാളിലെ മൂർഷിദാബാദ് ജില്ലയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

0
കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രകടനത്തിനിടെ പശ്ചിമ ബംഗാളിലെ മുസ്‍ലിം ഭൂരിപക്ഷ...

ഫ്ലോറിഡയില്‍ റെയില്‍വേ ട്രാക്കിലേക്ക് വിമാനം ഇടിച്ചിറങ്ങി : മൂന്ന് പേർ മരിച്ചു

0
അമേരിക്ക: അമേരിക്കയില്‍ വിമാനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ സൗത്ത്...

ചുനക്കര ചൂരല്ലൂർ പാടശേഖരത്തിലെ കർഷകർ പ്രതിസന്ധിയിൽ

0
ചാരുംമൂട് : ചുനക്കര ചൂരല്ലൂർ പാടശേഖരത്തിലെ കർഷകർ പ്രതിസന്ധിയിൽ. കൊയ്‌ത്ത്‌...