തലശ്ശേരി : തലശേരി നഗരസഭയിലെ ആശുപത്രിയിലെ കുളിമുറിയില്‍ മൊബൈല്‍ ഫോണിലൂടെ യുവതിയുടെ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൂത്തുപറമ്പ് നരവൂര്‍ റസിയ മഹലില്‍ വി.അഫ്‌നാസ് (38) ആണ് അറസ്റ്റിലായത്. കുളിമുറിയുടെ ചുമരിന്റെ മുകള്‍ഭാഗത്ത് മൊബൈല്‍ ഫോണ്‍ വെച്ച് ദൃശ്യം ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. യുവതിയുടെ ഭര്‍ത്താവാണ് പരാതി നല്‍കിയത് ഇതേ തുടര്‍ന്നാണ് പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. കുറ്റാരോപിതനില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്.
ആശുപത്രിയിലെ കുളിമുറിയില്‍ മൊബൈല്‍ ഫോണിലൂടെ യുവതിയുടെ വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
RECENT NEWS
Advertisment