തിരുവനന്തപുരം: ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ആള്‍ പിടിയില്‍. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിലാണ് ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തിയത്. സംഭവത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറായ മുത്തുരാജിനെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ഹോസ്റ്റലിന് മുന്നില്‍ നിന്ന് വളരെ ആഭാസകരമായ രീതിയിലാണ് ഇയാള്‍ പെരുമാറിയതെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടികള്‍ മ്യൂസിയം പോലീസില്‍ പരാതി നല്‍കുകയും ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നു.
ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ ആള്‍ പിടിയില്‍
RECENT NEWS
Advertisment