Monday, May 5, 2025 6:02 am

ചെങ്ങന്നൂർ നഗരഹൃദയത്തിലേക്കും കാട്ടുപന്നിയുടെ ശല്യമേറുന്നു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരഹൃദയത്തിലേക്കും കാട്ടുപന്നിയുടെ ശല്യമേറുന്നു. കഴിഞ്ഞദിവസം രാത്രിയിൽ ബഥേൽ വാർഡിൽ കല്ലുവരമ്പു ഭാഗത്താണ് കാട്ടുപന്നികളെ കണ്ടത്. നേരത്തേ നഗരാതിർത്തിയിലായിരുന്നു കാട്ടുപന്നികളുടെ ശല്യം. ഇടനാട്, അങ്ങാടിക്കൽ ഭാഗങ്ങളിൽ കാട്ടുപന്നികളെ രാത്രിയിൽ കൂട്ടമായി കാണപ്പെട്ടിരുന്നു. ഇടനാട്ടിൽ വ്യാപകമായി കൃഷിയും നശിപ്പിച്ചിരുന്നു. നഗരഹൃദയത്തോടു ചേർന്ന പ്രദേശങ്ങളിൽ കാട്ടുപന്നികളിറങ്ങിയത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. അതേസമയം നഗരസഭാപ്രദേശത്തെ കാട്ടുപന്നിശല്യം ഇല്ലാതാക്കാൻ നഗരസഭ ആവിഷ്‌കരിച്ച പദ്ധതികളൊന്നും ഫലംകണ്ടില്ല. കാടുകയറിക്കിടക്കുന്ന പുരയിടങ്ങൾ ഉടമസ്ഥർ സ്വന്തം ചെലവിൽ വെട്ടിത്തെളിക്കണമെന്ന് നഗരസഭ നിർദേശിച്ചിരുന്നു. അപകടകാരികളായ കാട്ടുപന്നികളെ വെടിവെക്കാൻ ഷൂട്ടർമാരെ അന്വേഷിച്ചെങ്കിലും കിട്ടിയില്ല. നഗരസഭയുടെ സമീപ പഞ്ചായത്തുകളായ ആലാ, മുളക്കുഴ, ചെറിയനാട് പഞ്ചായത്തുകളിൽ കാട്ടുപന്നിശല്യം രൂക്ഷമാണ്. ആഴ്ചകൾക്കു മുൻപ് ആലാ പഞ്ചായത്ത് രണ്ടാംവാർഡിൽ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് സ്വദേശി ഖത്തറിൽ നിര്യാതനായി

0
ദോഹ : കുറ്റ്യാടി വേളം പെരുവയൽ സ്വദേശി കുയിമ്പിൽ മുഹമ്മദ് (62)...

കശ്മീരിൽ ഭീകരർക്കായി14-ാം ദിവസവും തെരച്ചിൽ തുടരുന്നു

0
​ദില്ലി : പഹൽ​ഗാമിലെ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കശ്മീരിൽ ഭീകരർക്കായി14-ാം ദിവസവും തെരച്ചിൽ...

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

0
തിരുവനന്തപുരം : പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി...

അടിയന്തിര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രിൽ നടത്തി കരസേന

0
ചണ്ഡിഗഡ് : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കെ അടിയന്തിര...