കേന്ദ്ര സർക്കാരിന്റെ വിവിധ പെൻഷൻ പദ്ധതിയിൽ അംഗമായവരുടെ എണ്ണം 1.35 കോടി കവിഞ്ഞു. നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്), അടൽ പെൻഷൻ യോജന (എപിവൈ) എന്നിവയ്ക്ക് കീഴിലുള്ള വിവിധ പദ്ധതികളിൽ അഗമായവരുടെ എണ്ണം 2022-23 സാമ്പത്തിക വർഷത്തിൽ 1.35 കോടി കവിഞ്ഞതായി പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) അറിയിച്ചു. അടൽ പെൻഷൻ യോജന (എപിവൈ) വരിക്കാരുടെ എണ്ണം 119.31 ലക്ഷം ആണ്. എൻപിഎസ് സ്വകാര്യ മേഖല, എൻപിഎസ് ഓൾ സിറ്റിസൺ, എൻപിഎസ് കോർപ്പറേറ്റ് എന്നിവയിൽ അംഗമായവരുടെ എണ്ണം 60 ശതമാനത്തോളം വരും.
കേന്ദ്ര സർക്കാരിന്റെ നിക്ഷേപ പദ്ധതിയാണ് നാഷണൽ പെൻഷൻ സിസ്റ്റം. സർക്കാർ ബോണ്ടുകൾ, നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്) വരിക്കാർ അവരവരുടെ അക്കൗണ്ടിലുള്ള പെൻഷൻ തുക പിൻവലിക്കുന്നതിന് ചില രേഖകൾ കൂടി സമർപ്പിക്കണമെന്ന് പെൻഷൻ ഫണ്ട് റെഗുലേറ്ററി & ഡെവലപ്‌മെന്റ് അതോറിറ്റി (പിഫ്ആർഡിഎ) നിർദേശിച്ചിരുന്നു. 2023 ഏപ്രൽ 1 മുതൽ എല്ലാ എൻപിഎസ് വരിക്കാർക്കും ഈ വ്യവസ്ഥ ബാധകമാണെന്നും പിഎഫ്ആർഡിഎ വ്യക്തമാക്കിരുന്നു.
സെൻട്രൽ റെക്കോർഡ് കീപ്പിങ് ഏജൻസി (സിആർഎ) യൂസർ ഇന്റർഫേസിലാണ് നിർദിഷ്ട രേഖകൾ എൻപിഎസ് അംഗങ്ങൾ സമർപ്പിക്കേണ്ടത്. പുതിയ നിയമത്തിലൂടെ എൻപിഎസ് അക്കൗണ്ടിൽ നിന്നുള്ള അന്വിറ്റി പേയ്‌മെന്റ് ഇടപാടുകൾ വേഗത്തിലാക്കാനും നിലവിലെ എൻപിഎസ് അംഗങ്ങളുടെ പുറത്തേക്കു പോകൽ നടപടികൾ ലളിതമാക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. 2023 ഫെബ്രുവരിയിലാണ് ഇത് സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.