തിരുവല്ല: ലോക നേഴ്സസ് ദിനത്തിൽ കേരള യൂത്ത് ഫ്രണ്ട് എം ജോസ് വിഭാഗം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ താലൂക്കാശുപത്രിയിൽ നേഴ്‌സസ്സിനെ ആദരിച്ചു. താലൂക്ക് ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ
നഴ്സിങ് സൂപ്രണ്ട് ഉഷ രാജഗോപാൽ, കൊറോണ വിഭാഗം മേധാവി ഡോ: ജെഫി ജേക്കബ് എന്നിവരുടെ സാന്നിധ്യത്തിൽ 35 ഓളം വരുന്ന നേഴ്സുമാർക്ക് റോസാ പുഷ്പങ്ങളും ലഡുവും വിതരണം ചെയ്തു.
കേരള യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് ജേക്കബ് മാമൻ വട്ടശ്ശേരിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ദീപക് മാമൻ മാത്യു, തിരുവല്ല നിയോജക മണ്ഡലം പ്രസിഡന്റ് ചാൾസ് ചാമത്തിൽ, ജില്ലാ വൈസ് പ്രസിഡന്റ് മനോജ് മടുത്തുമ്മൂട്ടിൽ എന്നിവർ നേതൃത്വം നല്കി.