പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളില്‍ ജില്ലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പോഷക സംഘടനകള്‍ക്ക് കാര്യമായ പ്രാതിനിധ്യം നല്‍കുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. പോഷകസംഘടന ജില്ലാ പ്രസിഡന്‍റുമാരുടെ നേതൃത്വ സമ്മേളനം പത്തനംതിട്ട രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.സി.സി യുടെ മിഷന്‍ 2025 ന്‍റെ ഭാഗമായി കോണ്‍ഗ്രസ് പോഷക സംഘടന പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ താഴെതട്ടില്‍ വരെ ശക്തമാക്കുവാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കര്‍മ്മ പദ്ധതി തയ്യാറാക്കും. പുതിയ പ്രവര്‍ത്തകരെ കണ്ടെത്താനും അവര്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മതിയായ പ്രാതിനിധ്യം നല്‍കാനും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ശ്രമിക്കും. കോണ്‍ഗ്രസിന്റെ 22 പോഷക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഇന്ന് ചേര്‍ന്ന പോഷക സംഘടന ജില്ലാ സമ്മേളനം തീരുമാനിച്ചു.
ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദ്, ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, എലിസബത്ത് അബു, പോഷക സംഘടന ജില്ലാ പ്രസിഡന്‍റുമാരായ രജനി പ്രദീപ്, അലന്‍ ജിയോ മൈക്കിള്‍, ഡോ. റോയിസ് മല്ലശ്ശേരി, നഹാസ് പത്തനംതിട്ട, അഡ്വ. റ്റി.എച്ച്. സിറാജുദ്ദീന്‍, സണ്ണി കണ്ണംമണ്ണില്‍, മാത്യു പാറക്കല്‍, ശ്യാം.എസ്.കോന്നി, വില്‍സണ്‍ തുണ്ടിയത്ത്, കെ.ജി റെജി, പി.കെ ഇഖ്ബാല്‍, അജിത് മണ്ണില്‍, റ്റി. സുനില്‍കുമാര്‍, എ. അബ്ദുള്‍ ഹാരിസ്, സി.കെ ലാലു, ഷാനവാസ് പെരിങ്ങമല, രാധാചന്ദ്രന്‍ കെ.എന്‍, അഡ്വ. ഷാജിമോന്‍, വര്‍ഗീസ് പൂവന്‍പാറ, ജോസ് പനച്ചക്കല്‍, ലാലി ജോണ്‍, സുധാ നായര്‍, മഞ്ജു വിശ്വനാഥ്, റഹിം റാവുത്തര്‍ എന്നിവര്‍ പ്രസംഗിച്ചു.