കര്‍ക്കടകമാസത്തില്‍ അഗ്നിദീപ്തി കുറവായതിനാല്‍ ദഹനം കുറവാകുന്നു. പോഷകഗുണമുള്ളതും പക്ഷേ ലഘുവായതുമായ ആഹാരമാണ് ഈ സമയത്ത് ഉത്തമം. ഈ ലക്ഷ്യത്തോടെയാണ് പൂര്‍വ്വികര്‍ കര്‍ക്കടകക്കഞ്ഞി ഒരുക്കിയിരിക്കുന്നത്. പല പ്രദേശങ്ങളിലും വ്യത്യസ്ത ചേരുവകളാണ് കര്‍ക്കടകത്തിലെ ഔഷധക്കഞ്ഞിയില്‍ ചേര്‍ത്തുവരുന്നത്. ഞവരയരിയോ പൊടിയരിയോ കഞ്ഞി തയ്യാറാക്കാന്‍ ഉപയോഗിക്കാം. നാഴിയരിയുടെ കഞ്ഞി നാലുപേര്‍ക്ക് എന്നാണ് കണക്ക്. വളരെ ലളിതമായി വീട്ടില്‍ തന്നെ കര്‍ക്കടകക്കഞ്ഞി ഒരുക്കാം. ഉലുവ- 5 ഗ്രാം, കുരുമുളക്- 2 ഗ്രാം, ജീരകം- 5 ഗ്രാം, ചുക്ക്- 3 ഗ്രാം എന്നിവ എല്ലാം കൂടി പൊടിച്ചെടുത്ത് ചേര്‍ത്ത കഞ്ഞി വെയ്ക്കാം. കരിഞ്ചീരകം, പെരുഞ്ചീരകം, അയമോദകം, തിപ്പലി, കുരുമുളക്, ചുക്ക് എന്നിവയും മുകളില്‍ പറഞ്ഞിരിക്കുന്ന അളവില്‍ തന്നെ പൊടിച്ചു ചേര്‍ത്ത് കഞ്ഞിവെയ്ക്കാവുന്നതാണ്.
ഒരാഴ്ച മുതല്‍ ഒരുമാസം വരെ രാവിലെ വെറും വയറ്റില്‍ കര്‍ക്കടക കഞ്ഞി കുടിക്കുന്നത് നല്ലതാണ്. മറ്റു രോഗങ്ങളുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ കര്‍ക്കടകകഞ്ഞി കുടിക്കാവൂ.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.