വിളപ്പിൽശാല : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരേ ലൈംഗികാതിക്രമം കാട്ടിയ കേസിൽ ഒരാളെ വിളപ്പിൽശാല പോലീസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് മേപ്പൂക്കട കോളച്ചിറ സീനായ് ഭവനിൽ ബൈജു എന്നുവിളിക്കുന്ന കെ.മുരുകനെ(34)യാണ് അറസ്റ്റ് ചെയ്തത്.
പുളിയറക്കോണത്ത് സുഹൃത്തിന്റെ വീട്ടിൽ ജോലിക്കെത്തിയ പ്രതി സമീപത്തെ വീട്ടിൽ മൊബൈൽഫോണിൽ പഠനത്തിലായിരുന്ന കുട്ടിക്കു നേരേ അശ്ലീല ചേഷ്ടകൾ കാട്ടുകയും സംസാരിക്കുകയും ചെയ്തതായാണ് പരാതി. എസ്.എച്ച്.ഒ. അനീഷ് കരീം, എസ്.ഐ. ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.