കോഴിക്കോട് : സമൂഹമാധ്യമങ്ങളിൽ പെൺകുട്ടികളെന്ന വ്യാജേന അശ്ലീല സന്ദേശം അയക്കുന്നതായി പരാതി. വിദ്യാർത്ഥിനികളുടെ പ്രൊഫൈൽ ചിത്രങ്ങൾ ഉപയോഗിച്ചാണ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. കോഴിക്കോട് കാരശ്ശേരി ആനയാംകുന്ന് ഹൈസ്‌കൂൾ വിദ്യാർത്ഥിനികളാണ് പോലീസിൽ പരാതി നൽകിയത്. ആനയാംകുന്ന് സ്കൂളിലെ മറ്റ് വിദ്യാർത്ഥികളുടെ പേരിലും അശ്ലീല സന്ദേശങ്ങൾ വരുന്നതായും പരാതി ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹൈസ്‌കൂൾ വിദ്യാർത്ഥിനികളുടെ പ്രൊഫൈൽ ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല സന്ദേശം ; പരാതിയുമായി വിദ്യാർത്ഥിനികൾ
RECENT NEWS
Advertisment