കൊല്ലം : ജില്ലയില്‍ ഹോം ക്വാറന്റീനില്‍ കഴിയുകയായിരുന്ന വീട്ടമ്മ ആത്മഹത്യ ചെയ്‌തു. ആയൂര്‍ ഇളമാട് അമ്പലമുക്ക് സുനില്‍ ഭവനില്‍ ഗ്രേസി (62) ആണ് ജീവനൊടുക്കിയത്. വീടിന്റെ മുകള്‍ നിലയില്‍ മറ്റ് ബന്ധുക്കളും, താഴത്തെ നിലയില്‍ ഗ്രേസിയുമാണ് താമസിച്ചിരുന്നത്. ഇവരെ വീടിന്റെ അടുക്കളയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്.
ആയൂരില്‍ നേരത്തെ കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍ നടത്തുന്ന ക്ലിനിക്കില്‍ ഗ്രേസി ചികിത്സയ്‍ക്കെത്തിയി രുന്നു. ഇതേ തുടര്‍ന്നാണ് ഇവരെ ഹോം ക്വാറന്‍റീനിലാക്കിയത്. കോവിഡ് കാലത്തെ അവഗണനയും, ഒറ്റപ്പെടലും കടുത്ത മാനസിക സമ്മര്‍ദത്തിലേക്കാണ് ഇവരെ എത്തിക്കുന്നത്. ഇത് ആത്മഹത്യയിലേക്കും നയിക്കുന്നുവെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.