Monday, April 28, 2025 8:36 pm

ട്രെയിൻ ദുരന്തം ; ടിക്കറ്റ് നിരക്കുകൾ ഉയർത്തരുത് , വിമാനക്കമ്പനികൾക്ക് നിർദ്ദേശവുമായി വ്യോമയാന മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിന്റെ പശ്ചാത്തതലത്തിൽ വിമാനക്കമ്പനികൾക്ക് നിർദ്ദേശവുമായി കേന്ദ്രസർക്കാർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ട്രെയിനുകൾ റദ്ദാക്കിയതോടെ കൂടുതൽ ആളുകളും യാത്രയ്ക്കായി വിമാനം മാർഗ്ഗം തേടുന്ന സാഹചര്യത്തിലാണ് നിരക്ക് വർദ്ധിപ്പിക്കരുതെന്ന് വിമാനക്കമ്പനികൾക്ക് വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. നിരവധി പേർ ദുരന്തമുഖത്തേക്ക് എത്തുന്നതിനാൽ ഭുവനേശ്വറിലേക്കും, ഒഡീഷയിലേക്കുമുളള നിരക്ക് വർദ്ധനവ് തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശം.

ഒഡീഷയിൽ നടന്ന ദുരന്തത്തോടെ ഷെഡ്യൂൾ ചെയ്ത നിരവധി ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. അതിനാൽ, കൂടുതൽ ആളുകളും ഭുവനേശ്വറിൽ നിന്നും ഒഡീഷയിലെ മറ്റ് വിമാനത്താവളങ്ങളിൽ നിന്നുമുള്ള എയർസർവീസുകളെ ആശ്രയിക്കാനുള്ള സാധ്യത കൂടുതലാണ്. രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ മരണസംഖ്യ 280- ലധികം പിന്നിട്ടിട്ടുണ്ട്. കൂടാതെ, ഒട്ടനവധി പേർക്ക് പരിക്കേറ്റു. പ്രധാനമന്ത്രി അടക്കമുള്ള നിരവധി മന്ത്രിമാർ ഇതിനോടകം തന്നെ അപകടസ്ഥലം സന്ദർശിച്ചിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്തിൽ കലാരൂപങ്ങള്‍ സൗജന്യമായി പഠിക്കാന്‍ അവസരം

0
പത്തനംതിട്ട : ഇലന്തൂര്‍ ബ്ലോക്ക്പഞ്ചായത്ത് പരിധിയിലുളള ഗ്രാമപഞ്ചായത്തുകളില്‍ ഉള്‍പ്പെട്ട എട്ട് വയസിനു മുകളിലില്‍...

പുലിപ്പല്ല് തമിഴ്നാട്ടിൽ നിന്നുള്ള ആരാധകൻ തന്നതെന്ന് വേടൻ

0
കൊച്ചി: പുലിപ്പല്ലിൽ മൊഴിമാറ്റി റാപ്പർ വേടൻ. പുലിപ്പല്ല് തമിഴ്നാട്ടിൽ നിന്നുള്ള ആരാധകൻ...

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വീണ്ടും നടപ്പിലാക്കാനുള്ള ശ്രമത്തിൽ കെഎസ്ഇബി

0
തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാനായി കെഎസ്ഇബി വീണ്ടും അണിയറപ്രവര്‍ത്തനം തുടങ്ങി....

കലഞ്ഞൂരിൽ വൈദ്യുതി മുടക്കം പതിവാകുന്നു

0
കോന്നി : കലഞ്ഞൂരിന്റെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം പതിവായതോടെ പ്രതിസന്ധിയിലായി...