Thursday, July 3, 2025 5:38 am

കെ.എസ്.ആര്‍.ടി.സിയിലും സ്വിഫ്റ്റിലും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടി ; പ്രതി പോലീസ് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലും സ്വിഫ്റ്റിലും ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെടുത്ത കേസിലെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി സ്വരൂപ് കണ്ണനാണ് പിടിയിലായത്. ഇയാൾ കസ്റ്റഡിയിലായതറിഞ്ഞ് തട്ടിപ്പിനിരയായി നിരവധിപേര്‍ ഫോർട്ട് പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചു. ഇന്നലെ വൈകീട്ട് ഏഴു മണിയോടെയാണ് പ്രതിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പോലീസ് കസ്റ്റഡിയിലെടുത്തത്. സ്വിഫ്റ്റിലും കെ.എസ്.ആര്‍.ടി.സിയിലും വിവിധ തസ്തികകളിൽ ജോലി വാങ്ങിനൽകാമെന്നും താൻ കെ.എസ്.ആര്‍.ടി.സിയിലെ ഉയർന്ന ഉദ്യോഗസ്ഥനാണെന്നും ചൂണ്ടിക്കാട്ടിയാണ് 3,000 മുതൽ ഒരു ലക്ഷം രൂപ വരെ ഇയാൾ പലരിൽ നിന്നായി തട്ടിയെടുത്തത്.

പണം തട്ടിയതിനു പുറമെ പുതിയ ജോലിയിൽ പ്രവേശിക്കാൻ ചെയ്തുകൊണ്ടിരുന്ന ജോലി രാജിവയ്‍ക്കണമെന്ന് ഇയാൾ എല്ലാവരോടും ആവശ്യപ്പെട്ടു. ഇതുപ്രകാരം ഭോപ്പാലിൽ ഉള്‍പ്പെടെ ജോലിചെയ്തിരുന്നവർ ഉണ്ടായിരുന്ന ജോലി ഉപേക്ഷിക്കുകയും ചെയ്തു. വ്യക്തിപരമായി അടുത്തറിയുന്ന ആളുകളോട് തന്നെ തട്ടിപ്പ് നടത്തിയതിനാൽ പലരും ചതി തിരിച്ചറിയാതെ പോവുകയും ചെയ്തു. പറഞ്ഞ സമയം കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പലരും തട്ടിപ്പ് തിരിച്ചറിയുന്നത്. കൂടുതൽ അന്വേഷണത്തിനുശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

0
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ...

നാലര ലക്ഷത്തിന്റെ മോഷണം നടത്തിയ പ്രതിയെ പത്തു മണിക്കൂറിനുള്ളിൽ കട്ടപ്പന പോലീസ് പിടികൂടി

0
കട്ടപ്പന : ഇടുക്കി കട്ടപ്പന ടൗണിലെ ലോട്ടറിക്കടയിൽ നിന്നും നാലര ലക്ഷത്തിന്റെ...

പിതാവിൻറെ മരണം സ്ഥിരീകരിക്കാൻ ആശുപത്രിയിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ മകൻ കുഴഞ്ഞ് വീണ് മരിച്ചു

0
മലപ്പുറം : നിലമ്പൂർ എടക്കരയിൽ പിതാവിൻറെ മരണം സ്ഥിരീകരിക്കാൻ ആശുപത്രിയിലേക്ക് പോകാൻ...

കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ...

0
കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ്...