മനാമ : ബഹ്‌റൈൻ ഒ ഐ സി സി യിൽ നിന്നും കോഴിക്കോട് ജില്ലയിലെ വിവിധ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിലേക്ക് ദീർഘകാലം ഒഐസിസി ഭാരവാഹികൾ ആയിരുന്ന നേതാക്കളെ കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ നോമിനേറ്റ് ചെയ്തു. കോഴിക്കോട് ജില്ലയിൽ നിന്ന് ഉള്ള ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം മുൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമാരായ ഷമീം കെ സി നടുവണ്ണൂർ, ലത്തീഫ് ആയഞ്ചേരി, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ജാലിസ് കെ കെ, ജനറൽ സെക്രട്ടറി ശ്രീജിത്ത് പനായി, ദേശീയ ജനറൽ സെക്രട്ടറിമാരായ പ്രദീപ് പി കെ മേപ്പയൂർ, ദേശീയ വൈസ് പ്രസിഡന്റ്മാരായ ഗിരീഷ് കാളിയത്ത്, സുമേഷ് ആനേരി, ദേശീയ സെക്രട്ടറിമാരായ രഞ്ജൻ കച്ചേരി, റിജിത്ത് മൊട്ടപ്പാറ, ജോണി താമരശ്ശേരി, കോഴിക്കോട് ജില്ലാ ട്രഷറർ പ്രദീപ് മൂടാടി, വൈസ് പ്രസിഡന്റ്മാരായ ബിജുപാൽ സി കെ, സുരേഷ് മണ്ടോടി, രവി പേരാമ്പ്ര, നൗഷാദ് കുരുടിവീട്, റഷീദ് മുയിപോത്ത്, അനിൽ കുമാർ, കുഞ്ഞമ്മദ് കെ പി , സെക്രട്ടറിമാരായ വിൻസന്റ് തോമസ് കക്കയം, കെ പി തുളസീദാസ് ചെക്ക്യാട്, വാജിദ് എം, തസ്തക്കീർ, അഷ്റഫ് പി പി എന്നിവരെയാണ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ. പ്രവാസലോകത്ത് നിന്ന് നേതാക്കളെ പ്രസ്ഥാനത്തിന്റെ നേതൃത്വ നിരയിലേക്ക് നോമിനേറ്റ് ചെയ്ത ഡി സി സി പ്രസിഡന്റ് അഡ്വ.പ്രവീൺ കുമാറിനെ ബഹ്‌റൈൻ ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റി നന്ദി അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക