തൃശൂർ : കടയിലെ ചില്ല് വാതിലിൽ തലയിടിച്ച് വൃദ്ധൻ മരിച്ചു. ചാവക്കാട് മണത്തലയിലാണ് അപകടം. മണത്തല സ്വദേശി ടി വി ഉസ്മാൻ (84 ) ആണ് മരിച്ചത്. ഡ്രൈ ഫ്രൂട്ട്സ് കടയിൽ സാധനം വാങ്ങാൻ എത്തിയതായിരുന്നു ഉസ്മാൻ. ഇയാൾ കടയുടെ ചില്ല് വാതിൽ കണ്ടില്ല. പെട്ടന്ന് കടക്കവെ തലയിടിച്ച് മലർന്നടിച്ച് വീണു. വീഴ്ചയിൽ തലയുടെ പിന്നിൽ ആഴത്തിൽ മുറിവേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാവികസേനയിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനാണ് ഉസ്മാൻ.
കടയിലെ ചില്ല് വാതിലിൽ തലയിടിച്ച് വൃദ്ധൻ മരിച്ചു
RECENT NEWS
Advertisment