പത്തനംതിട്ട : ലോക ഒളിംപിക് ദിനത്തിന്റെ ഭാഗമായി ദേശീയ കായിക വേദിയുടെ ആഭിമുഖ്യത്തിൽ ഒളിംപിക് ദിനാഘോഷം നടത്തി. സ്പെയിനിൽ നടന്ന ലോക സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ അഭിജിത്ത് അമൽരാജിനെ ചടങ്ങിൽ അനുമോദിച്ചു. ദേശീയ കായികവേദി ജില്ല പ്രസിഡന്റ് സലിം പി.ചാക്കോ ഒളിംപിക് ദിനാഘോഷം ഉദ്ഘാടനം ചെയ്തു . കെ.അർ അജിത്ത് കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അഭിജിത്ത് അമൽരാജ് , എസ്. അഫ്സൽ , അജിത്ത് മണ്ണിൽ , ജി. ജോൺ , അഷറഫ് കെ.എന്നിവർ പ്രസംഗിച്ചു.
ദേശീയ കായിക വേദിയുടെ ആഭിമുഖ്യത്തിൽ ഒളിംപിക് ദിനാഘോഷം നടത്തി
RECENT NEWS
Advertisment