ഓമല്ലൂര്‍ : പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഓമല്ലൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2018-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിര്‍വഹിച്ചു. സ്‌കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് 75 ലക്ഷം രൂപയും സ്‌കൂളിന്റെ മറ്റു ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 40 ലക്ഷം രൂപയും ചെലവഴിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ലീലാ മോഹന്‍, ബ്ലോക്ക് പഞ്ചായത്തംഗം ശിവരാമന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയന്‍, വാര്‍ഡ് മെമ്പര്‍ ലക്ഷ്മി മനോജ്, പ്രിന്‍സിപ്പല്‍ വിത്സന്‍.ടി, ഹെഡ്മിസ്ട്രസ് ശ്രീജ, പി.ടി.എ പ്രസിഡന്റ് വി.ആര്‍ ഉത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.