ഓമല്ലൂർ : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സൗജന്യ നൈപുണ്യവികസനകേന്ദ്രം തുടങ്ങും. ഹയർ സെക്കൻഡറിതലംമുതൽ 23 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും ഇവിടെ പരിശീലനം ലഭിക്കും. ജി.എസ്.ടി. അസിസ്റ്റൻറ്, ക്ലൗഡ് കംപ്യൂട്ടിങ് എന്നിവയാണ് കോഴ്സുകൾ. ഇരു കോഴ്സുകളിലും 25 പേർക്ക് വീതം പ്രവേശനം അനുവദിക്കും. എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവ് ലഭിക്കും. ഒരു വർഷമാണ് കോഴ്സിന്‍റെ കാലാവധി. ശനിയാഴ്ച, ഞായറാഴ്ച മറ്റ് അവധി ദിവസങ്ങൾ എന്നിങ്ങനെയാവും ക്ലാസ് ക്രമീകരിക്കുക.
പഠനം പൂർത്തിയാക്കുന്നവർക്ക് നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം സർട്ടിഫിക്കറ്റ് ലഭിക്കും. നൈപുണ്യകേന്ദ്രം ആരംഭിക്കുന്നതിന് 21.5 ലക്ഷം രൂപയും ഇതിൽ 11.5 ലക്ഷം ലാബടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിനും 10 ലക്ഷം രൂപ പരിശീലകർക്കുള്ള വേതനവും മറ്റ് ചെലവുകൾക്കുമാണ്. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഡിവലപ്മെൻറ് കമ്മിറ്റി യോഗത്തിൽ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, ജില്ലാപഞ്ചായത്ത് അംഗം ഓമല്ലൂർ ശങ്കരൻ, പി.ടി.എ. പ്രസിഡൻറ് ജോർജ് ജോൺ, പ്രിൻസിപ്പൽ ഡോ. കെ.ബി. അജിതകുമാരി, ബി.പി.സി. ശ്യാമള ബിജി എന്നിവർ പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1