മസ്കറ്റ് : വാദി കബീര്‍ ഇന്ത്യന്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. ആശ്രിത ബ്ലെസി ഗെയ്ന്‍സ് (16) ആണ് ശനിയാഴ്ച വൈകുന്നേരം ജീവനൊടുക്കിയതെന്ന് സ്കൂള്‍ അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ക്ലാസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമാനില്‍ ആദ്യമായാണ് ഇത്തരം ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ശനിയാഴ്ച സ്കൂളില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും യോഗം നടന്നിരുന്നു. ഇതില്‍ കുട്ടികളുടെ പഠനനിലവാരം മാതാപിതാക്കളുമായി അധ്യാപകര്‍ പങ്കുവെച്ചിരുന്നു.
ഒമാനില്‍ ഇന്ത്യന്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു
RECENT NEWS
Advertisment