തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഒമിക്രോൺ. പുതിയ 4 കേസുകൾ കൂടി സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. തിരുവനന്തപുരത്ത് യുകെയിൽ നിന്ന് വന്ന ഒരാള്‍ക്കും കോംഗോയിൽ നിന്ന് വന്ന എറണാകുളം സ്വദേശി ആദ്യ കേസിലെ സമ്പർക്ക പട്ടികയിലുള്ള രണ്ട് പേര്‍ക്കുമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്കപട്ടിക പരിശോധിച്ച് വരുകയാണ്. ഇതോടെ രാജ്യത്തെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 50ന് അടുത്തെത്തി.
സംസ്ഥാനത്ത് വീണ്ടും ഒമിക്രോൺ ; പുതിയ നാല് കേസുകൾ കൂടി സ്ഥിരീകരിച്ചു
RECENT NEWS
Advertisment