ഡല്‍ഹി : യുകെയില്‍ നിന്ന് ഗോവയിലെത്തിയ എട്ട് വയസ്സുക്കാരന് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഗോവയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ ഒമിക്രോണ്‍ കേസാണ്. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്ന് ലഭിച്ച പരിശോധനാ റിപ്പോര്‍ട്ട് പ്രകാരം 2021 ഡിസംബര്‍ 17 ന് യുകെയില്‍ നിന്ന് വന്ന ആണ്‍കുട്ടിക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ മന്ത്രി വിശ്വജിത് റാണെ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ആവശ്യാനുസരണം കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും റാണെ പറഞ്ഞു. വരാനിരിക്കുന്ന പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ആഘോഷവേളകളില്‍ കോവിഡ് വ്യാപിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ജാഗ്രത പാലിക്കാനും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ടൂറിസം പങ്കാളികളോട് ആവശ്യപ്പെട്ടിട്ടുണ്ട്