കോട്ടയം : പുതുപ്പള്ളി വിട്ട് താന്‍ തിരുവനന്തപുരത്തു മത്സരിക്കുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പുതുപ്പള്ളിയില്‍നിന്നു മാറുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടു പോലുമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കെട്ടിച്ചമച്ച വാര്‍ത്തയാണിതെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം ഉമ്മന്‍ചാണ്ടി എവിടെ മത്സരിച്ചാലും ജയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.
തിരുവനന്തപുരത്ത് മത്സരിക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം : ഉമ്മന്‍ചാണ്ടി
RECENT NEWS
Advertisment