കോട്ടയം: ആള്‍ക്കൂട്ടത്തിന്റെ നേതാവിനെ അന്ത്യ യാത്രയില്‍ മുന്നോട്ട് നീങ്ങാൻ പോലും അനുവദിക്കാതെ സാധാരണക്കാര്‍ എംസി റോഡില്‍ തടിച്ചു കൂടി. എല്ലാവര്‍ക്കും ഉമ്മൻ ചാണ്ടിയെ അവസാനമായി കാണണം. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ രാവിലെ ഏഴു മണിക്ക് തുടങ്ങിയ വിലാപയാത്ര തിരുനക്കരയിൽ എത്തി. സമയക്രമമെല്ലാം തെറ്റിച്ച് രാവിലെ ആറേകാലയപ്പോള്‍ യാത്ര പെരുന്നയില്‍ എത്തി. അതായത് തിരുവനന്തപുരത്തെ പുതുപ്പള്ളിയെന്ന വീട്ടില്‍ നിന്ന് ചെങ്ങന്നൂരിലെത്താൻ വേണ്ടി വന്നത് 23 മണിക്കൂറില്‍ അധികരമാണ്. വലിയ ജനസാഗരം ആള്‍ക്കൂട്ടത്തിന്റെ നേതാവിന് അന്തിമോചാരം അര്‍പ്പിച്ചു.
അതിവേഗം ബഹുദൂരം സഞ്ചരിച്ച നേതാവ് ഉമ്മൻ ചാണ്ടി. സാധാരണ ജഗതിയിലെ പുതുപ്പള്ളിയില്‍ നിന്നും പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞ് അതിവേഗം പാഞ്ഞെത്തിയിരുന്നത് മൂന്നര മണിക്കൂറില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കാര്‍ ചീറി പാഞ്ഞ വീഥി. അവിടെയാണ് അന്ത്യ ജനസമ്ബര്‍ക്കത്തില്‍ ജഗതിയില്‍ നിന്നും ചെങ്ങന്നൂര്‍ വരെ എത്താൻ വേണ്ടി വന്നത് 23 മണിക്കൂര്‍ എന്ന വസ്തുത. ആ യാത്ര പുലര്‍ച്ചെ ആറുമണിയായിട്ടും തിരുന്നക്കര എത്തിയില്ല. രാത്രിയിലും കാത്ത് നിന്നത് പതിനായിരങ്ങള്‍ ജനനേതാവിന് അശ്രുപൂജ അര്‍പ്പിക്കുകയാണ്. ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്രയും ഇനി ലോക ചരിത്രമാണ്. മനമിടറും വിടവാങ്ങല്‍. ഇത്തരത്തിലൊരു വിടചൊല്ലല്‍ ലോകത്ത് ഒരു നേതാവിനും സ്വന്തം ജനം നല്‍കിയിട്ടുണ്ടാകില്ല. അത്രയും വികാര നിര്‍ഭര രംഗത്തിനാണ് ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്ര സാക്ഷ്യം വഹിച്ചത്.