ന്യൂഡല്‍ഹി : ആവശ്യപ്പെടുന്ന വ്യക്തികള്‍ക്ക് ഓണ്‍ ഡിമാന്‍ഡ് കോവിഡ് പരിശോധന നടത്താന്‍ അനുമതി നല്‍കി ഐസിഎംആര്‍. ഇതിന് ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ല. പുതിയതായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലാണ് ഐസിഎംആര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.
വിദേശത്തേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ പോകുന്നവര്‍ ഇപ്രകാരം കോവിഡ് പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി പോകണം. ഓണ്‍ ഡിമാന്‍ഡ് ടെസ്റ്റുകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ തീരുമാനമെടുക്കാമെന്നും ഐസിഎംആര്‍ വ്യക്തമാക്കി. നേരത്തെ ഉണ്ടായിരുന്ന കോവിഡ് ടെസ്റ്റിങ്ങ് പ്രോട്ടോക്കോളിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയത്.