കന്യാകുമാരി : ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധിക്ക് അത്ര എളുപ്പമായിരുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. യാത്രയുടെ മൂന്നാം ദിവസം കേരളത്തില്‍ എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് കാല്‍മുട്ടുവേദന അനുഭവപ്പെട്ടിരുന്നു. വേദന അസഹനീയമായതോടെ തന്നെ ഒഴിവാക്കി യാത്ര തുടരാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. രാഹുല്‍ പിന്മാറിയേക്കുമെന്ന് സഹോദരി പ്രിയങ്ക ഗാന്ധി വദ്ര പോലും ഒരു ഘട്ടത്തില്‍ പറഞ്ഞിരുന്നതായും കെസി വേണുഗോപാല്‍ വെളിപ്പെടുത്തി. എകെ ആന്റണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത യോഗത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ വേണുഗോപാല്‍ വയനാട് എംപിയുടെ നിശ്ചയദാര്‍ഢ്യത്തെ അഭിനന്ദിച്ചത്.
‘ഭാരത് ജോഡോ യാത്രയുടെ ആദ്യ നാളുകളില്‍ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന് കാല്‍മുട്ടിന് ഗുരുതരമായ പ്രശ്നങ്ങള്‍ നേരിട്ട ഒരു സാഹചര്യം ഉണ്ടായിരുന്നു. മറ്റാരെയെങ്കിലും വെച്ച് യാത്ര തുടരേണ്ടി വരുമെന്ന് പോലും അദ്ദേഹം ചിന്തിച്ചു. കടുത്ത വേദനയെത്തുടര്‍ന്ന് രാഹുല്‍ രാജ്യവ്യാപകമായി കാല്‍നടയാത്ര ഉപേക്ഷിച്ചേക്കുമെന്നും യാത്രയുടെ ബാറ്റണ്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കൈമാറുമെന്നും പറയാന്‍ പ്രിയങ്ക ഗാന്ധി പോലും നിര്‍ബന്ധിതയായി’, കെസി വേണുഗോപാലിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
തന്റെ കാല്‍മുട്ട് വേദനയുടെ തീവ്രതയെക്കുറിച്ച് പറയാന്‍ രാഹുല്‍ വിളിച്ച രാത്രിയെ കുറിച്ച് കെ സി വേണുഗോപാല്‍ ഓര്‍ത്തെടുത്തു. ‘മറ്റൊരു നേതാവിനൊപ്പം പ്രചാരണം നടത്താന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. യാത്ര കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച് മൂന്നാം ദിവസം കേരളത്തിലെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ കാല്‍മുട്ട് വേദന രൂക്ഷമായത്,” കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
പിന്നീട് രാഹുലിന്റെ കാല്‍മുട്ട് വേദനയുടെ തീവ്രത അറിയിക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ വിളി വന്നത്. പ്രചാരണം മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്ക് കൈമാറാന്‍ അവരും നിര്‍ദ്ദേശിച്ചു. ദൈവിക ഇടപെടലിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് കൈകൂപ്പി നിന്നുകൊണ്ട് ഉത്കണ്ഠാകുലമായ നിമിഷങ്ങളായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
ഒടുവില്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ച ഫിസിയോതെറാപ്പിസ്റ്റ് മെഡിക്കല്‍ സംഘത്തോടൊപ്പം ചേര്‍ന്ന് അദ്ദേഹത്തെ ചികിത്സിച്ചു. ദൈവകൃപയാല്‍ അദ്ദേഹത്തിന്റെ വേദന ഭേദമായെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. സെപ്തംബര്‍ 10 ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ പ്രവേശിച്ച യാത്ര 19 ദിവസം സംസ്ഥാനത്തുടനീളം സഞ്ചരിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ പര്യടനം
സമാപിച്ചപ്പോള്‍ കാല്‍മുട്ടിന് വേദന അനുഭവപ്പെട്ടതിനെ കുറിച്ച് രാഹുല്‍ ഗാന്ധി തുറന്നുപറഞ്ഞിരുന്നു. ”നടക്കുമ്പോള്‍ എനിക്ക് മുട്ടുവേദനയുണ്ട്. ചിലപ്പോള്‍ വല്ലാത്ത വേദന അനുഭവപ്പെടാറുണ്ട്. വേദന അനുഭവപ്പെടുമ്പോഴൊക്കെ ആരെങ്കിലുമൊക്കെ വന്ന് എന്തെങ്കിലും ചെയ്യുകയോ സംസാരിക്കുകയോ ചെയ്യും. ഇതോടെ വേദന ഇല്ലാതാകും. ഒരിക്കല്‍ കടുത്ത വേദന തോന്നിയപ്പോള്‍ ഒരു പെണ്‍കുട്ടി എന്റെ അടുത്ത് വന്ന് ഒരു കത്ത് നല്‍കിയെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 4,000 കിലോമീറ്റര്‍ പിന്നിട്ട 145 ദിവസത്തെ ഭാരത് ജോഡോ യാത്ര ജനുവരി 30 ന് അവസാനിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കൊപ്പം വിവിധ പാര്‍ട്ടികളുടെ നേതാക്കളും പ്രതിപക്ഷ ശക്തിപ്രകടനത്തില്‍ അണിനിരന്നിരുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.