റാന്നി: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ക്ഷേത്രങ്ങളും വീഥികളും ഉണ്ണിക്കണ്ണന്‍മാരാലും തോഴിമാരുമായി നിറഞ്ഞു. ബാലഗോകുലത്തിന്‍റെയും വിവിധ ഹൈന്ദവ സംഘടനകളുടേയും നേതൃത്വത്തില്‍ റാന്നി താലൂക്കിന്‍റെ വിവിധ കേന്ദ്രങ്ങളിലാണ് ശ്രീകൃഷ്ണജയന്തി കൊണ്ടാടിയത്. റാന്നി, വടശേരിക്കര, പെരുനാട്, വെച്ചൂച്ചിറ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മഹാ ശോഭായാത്രകൾ നടന്നു. റാന്നിയിൽ 30 സ്ഥലങ്ങളിൽ നിന്നെത്തുന്ന ശോഭയാത്രകൾ ഐത്തല ഭഗവതികുന്ന് ക്ഷേത്ര ഗോപുര നടയിൽ സംഗമിച്ച് മഹാശോഭായാത്രയായി പെരുമ്പുഴ രാമപുരം ക്ഷേത്രത്തിൽ സമാപിച്ചു. തുടര്‍ന്ന് ഗംഗ, യമുന, ഗോദാവരി, സരസ്വതി, നർമദ എന്നീ പേരുകളിലായി എത്തിയ ശോഭായാത്രകൾ മഹാശോഭയാത്രയായി രാമപുരത്തേക്ക് എത്തി. കരണ്ടകത്തും പാറ, പുതുശേരിമല, പാണ്ഡ്യൻപാറ, പാലച്ചുവട്, ഉതിമൂട്, വലിയകലുങ്ക്, മന്ദിരം എന്നിവയുള്‍പ്പെടുന്ന ഗംഗയും, ഇടപ്പാവൂർ, കീക്കൊഴൂർ, വിവേകാനന്ദപുരം, ബ്ലോക്കുപടി, തോട്ടമൺ, മുണ്ടപ്പുഴ ഉള്‍പ്പെടുന്ന യമുനയും വരവൂർ, പുല്ലൂപ്രം, പറക്കുളം, ശാലീശ്വരം, പുള്ളോലി ഉള്‍പ്പെടുന്ന ഗോദാവരിയും .മുക്കാലുമൺ, കരികുളം, മോതിരവയൽ, ഇട്ടിയപ്പാറ ഉള്‍പ്പെടുന്ന സരസ്വതിയും അലിമുക്ക്, വലിയകുളം, ജണ്ടായിക്കൽ, ചെറുകുളഞ്ഞി, പരുത്തിക്കാവ്, ഐത്തല, ഭഗവതികുന്ന് എന്നിവ ഉള്‍പ്പെടുന്ന നര്‍മ്മദ ശോഭയാത്രകളും വൈകിട്ട് 5 ന് ഭഗവതികുന്നില്‍ സംഗമിച്ചു. തുടർന്ന് ഇട്ടിയപ്പാറ, മാമുക്ക്, പെരുമ്പുഴ വഴി രാമപുരം ക്ഷേത്രത്തിൽ മഹാശോഭയാത്രയായി സമാപിച്ചു.
ക്ഷേത്രങ്ങളില്‍ ഘോഷയാത്രകള്‍ക്കു ശേഷം ഉറിയടി, ഭജന, ശ്രീകൃഷ്ണ കലാസന്ധ്യ, സാംസ്കാരിക സമ്മേളനം എന്നിവയും നടന്നു. പേഴുംപാറ, കുമ്പളത്താമൺ, കടമാൻകുന്ന്, മാടമൺ, പെരുമ്പേക്കാവ്, ചമ്പോൺ, അമ്പാടി, കൊമ്പനോലി, തെക്കുംമല, തലച്ചിറ എന്നിവിടങ്ങളിൽ നിന്നെത്തിയ ശോഭായാത്രകൾ വൈകിട്ട് 4 ന് വടശേരിക്കര പ്രയാർ മഹാവിഷ്ണു ക്ഷേത്രത്തിൽ സംഗമിച്ചു. തുടർന്ന് മഹാശോഭായാത്രയായി ചെറുകാവ് ക്ഷേത്രത്തിൽ സമാപിച്ചു. പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രം, മഠത്തുംമൂഴി ശ്രീ നാരായണഗുരു ക്ഷേത്രം, കുറുങ്ങാൽ ശാസ്താ-ദേവീ ക്ഷേത്രം, മുറിത്താന്നിക്കൽ ശ്രീദുർഗാ ക്ഷേത്രം, പുതുക്കട ഭദ്രകാളി ക്ഷേത്രം, കൂനംകര ശബരി ശരണാശ്രമം, കക്കാട് യോഗമയാനന്ദാശ്രമം, ളാഹ അമ്മൻകോവിൽ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ വൈകിട്ട് 4 ന് മഠത്തുംമൂഴി രാജരാജേശ്വരി മണ്ഡപത്തിൽ സംഗമിച്ചു. തുടർന്ന് മഹാശോഭായാത്രയായി പെരുനാട് ചന്തയിലെത്തി തിരികെ പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു. കുന്നം, നൂറോക്കാട് ധർമശാസ്താ ക്ഷേത്രം, കൂത്താട്ടുകുളം, വാകമുക്ക് ധർമശാസ്ത ക്ഷേത്രം, വെച്ചൂച്ചിറ, അച്ചടിപാറ എന്നീ ബാലഗോകുലങ്ങളുടെ നേതൃത്വത്തിലുള്ള ശോഭായാത്രകൾ വൈകിട്ട് 3 ന് വെച്ചൂച്ചിറ ചന്ത ജംങ്ഷനിൽ സംഗമിച്ചു. ശേഷം കുന്നം ദേവീക്ഷേത്രത്തിൽ സമാപിച്ചു. വലിയപതാല്‍, ഇടമണ്‍, ചേത്തയ്ക്കല്‍, മക്കപ്പുഴ എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ മക്കപ്പുഴ കാണിക്കവഞ്ചിയുടെ സമീപം സംഗമിച്ചു തുടര്‍ന്ന് മഹാശോഭയാത്രയായി ചേത്തയ്ക്കല്‍ ദേവി ശാസ്താ ക്ഷേത്രത്തില്‍ സമാപിച്ചു.