Wednesday, April 16, 2025 6:26 pm

സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം വൈ​കും

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം വൈ​കി​യേ​ക്കും. പ​ല​വ്യ​ഞ്ജ​ന കി​റ്റി​ലേ​ക്കു​ള്ള സാധ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​കാ​ത്ത​താ​ണ് പ്ര​ശ്​​നം. ഈ ​മാ​സം അ​ഞ്ചു​മു​ത​ല്‍ റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി വി​ത​ര​ണം ചെ​യ്യാ​നാ​യി​രു​ന്നു ല​ക്ഷ്യ​മി​ട്ട​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​ക്കു​ന്ന ചെ​റു​പ​യ​റ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ള്‍​ക്കാ​യി ടെ​ന്‍​ഡ​ര്‍ നടപടിക്രമ​ങ്ങ​ള്‍ തു​ട​ങ്ങി​യി​ട്ടേ​യു​ള്ളൂ. സാ​ധ​ന​ങ്ങ​ള്‍ സ​പ്ലൈ​കോ ഗോ​ഡൗ​ണു​ക​ളി​ലും മാ​വേ​ലി സ്​​റ്റോ​റു​ക​ളി​ലും എ​ത്തി​യ​ശേ​ഷം പാ​ക്കി​ങ് ജോ​ലി​ക​ള്‍ തു​ട​ങ്ങ​ണം.

സ​പ്ലൈ​കോ​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പാ​ക്കി​ങ്​ ന​ട​ത്തു​ന്ന ഓ​ണ​ക്കി​റ്റ് റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി​യാ​ണ് വി​ത​ര​ണം ചെ​യ്യു​ക. റേഷ​ന്‍ ക​ട വ​ഴി​യു​ള്ള വി​ത​ര​ണ​ത്തി​ലെ ചി​ല അ​പാ​ക​ത​ക​ള്‍ ക​ട​യു​ട​മ​ക​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഒ​രു റേ​ഷ​ന്‍ കടയി​ലേ​ക്ക് ആ​വ​ശ്യ​മു​ള്ള​തി​ല്‍ കൂ​ടു​ത​ല്‍ കി​റ്റു​ക​ളു​ടെ ക​ണ​ക്കു​ക​ള്‍ ഇ-​പോ​സ് മെ​ഷീ​നി​ല്‍ ചേ​ര്‍​ക്കു​ന്ന​ത് അനുവദിക്കാനാവി​ല്ലെ​ന്നാ​ണ് റേ​ഷ​ന്‍ ക​ട​ക്കാ​രു​ടെ നി​ല​പാ​ട്.

ഇ​ക്കാ​ര്യം അ​ധി​കൃ​ത​ര്‍ പ​രി​ഗ​ണി​ക്കും. കി​റ്റ് വി​ത​ര​ണം കൃ​ത്യ​സ​മ​യ​ത്തു​ത​ന്നെ തു​ട​ങ്ങി​യാ​ല്‍ തി​ര​ക്ക് ഒഴിവാക്കാനാകുമെന്നാണ്​ റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളു​ടെ മറ്റൊരു അ​ഭി​പ്രാ​യം. ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത് 1000 രൂ​പ​യു​ടെ 17 ഭക്ഷ്യ​ സാ​ധ​ന​ങ്ങ​ളാ​യി​രു​ന്നു വി​ത​ര​ണം ചെ​യ്ത​ത്. ഇ​ത്ത​വ​ണ 500 രൂ​പ വി​ല​യു​ള്ള 11 സാ​ധ​ന​ങ്ങ​ളാ​ണ് കി​റ്റി​ലു​ള്ള​ത്. ഒരുകി​ലോ വീ​തം പ​ഞ്ച​സാ​ര​യും ശ​ര്‍​ക്ക​ര​യും ഗോ​ത​മ്പ്  നു​റു​ക്കും 500 ഗ്രാം ​ചെ​റു​പ​യ​റു​മു​ള്‍​പ്പെ​ടെ​യാ​ണ് വി​ത​ര​ണം ചെയ്യുക. മ​ഞ്ഞ​ള്‍, മു​ള​ക്, മ​ല്ലി, സാ​മ്പാ​ര്‍ പൊ​ടി​ക​ളു​മു​ണ്ടാ​വും.

ഈ ​മാ​സം അ​ഞ്ചു​മു​ത​ല്‍ 15 വ​രെ പി​ങ്ക്, മ​ഞ്ഞ​ക്കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്യാ​നാ​യി​രു​ന്നു തീ​രു​മാ​നം. 15 മു​ത​ല്‍ 21 വ​രെ നീ​ല​ക്കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കും ഓ​ണ​ത്തി​ന് മു​മ്പാ​യി വെ​ള്ള​ക്കാ​ര്‍​ഡു​കാ​ര്‍​ക്കും കി​റ്റ് ന​ല്‍​കും. സ്കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കു​ള്ള കി​റ്റ് വി​ത​ര​ണം ന​ട​ന്ന​തോ​ടെ മാ​വേ​ലി സ്​​റ്റോ​റു​ക​ളി​ലും സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ലും സ​ബ്സി​ഡി സാ​ധ​ന​ങ്ങ​ള്‍ പ​ല​തും കിട്ടാനി​ല്ല. ന്യാ​യ​വി​ല​ക്കു​ള്ള സാ​ധ​ന​ങ്ങ​ള്‍​ക്ക് ക്ഷാ​മം നേ​രി​ടു​ന്ന​തോ​ടെ പൊ​തു​വി​പ​ണി​യി​ല്‍ വി​ല​യും വ​ര്‍​ധി​ക്കു​ക​യാ​ണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്പോർട്സ് ലേഖകൻ അഡ്വ.ഏ.ഡി.ബെന്നിയെ ആദരിച്ചു

0
തൃശ്ശൂര്‍: ആയിരത്തിൽപ്പരം സ്പോർട്സ് ലേഖനങ്ങൾ എഴുതിയ അഡ്വ.ഏ.ഡി. ബെന്നിയെ ആദരിച്ചു. മാങ്ങാട്ടുകര...

വർദ്ധിപ്പിച്ച കോർട്ടുഫീസ് അടിയന്തിരമായി പിന്‍വലിക്കണം ; കേരള അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷൻ – പത്തനംതിട്ടയില്‍...

0
പത്തനംതിട്ട: അതിഭീമമായി വർദ്ധിപ്പിച്ച കോർട്ടുഫീസ് അടിയന്തിരമായി പിന്‍വലിക്കണമെന്ന് കേരള അഡ്വക്കേറ്റ് ക്ലർക്ക്...

മാസപ്പടിക്കേസ് : പേര് വിവരങ്ങൾ മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി

0
കൊച്ചി: മാസപ്പടിക്കേസിൽ പേര് വിവരങ്ങൾ മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി. ഇന്ററിം...

ട്രെയിനിലും ഇനി എടിഎം : പുതിയ തുടക്കവുമായി മുംബൈ റെയിൽവെ

0
മുംബൈ : റെയിൽവെ മേഖലയിൽ പുത്തൻ പരീക്ഷണമൊരുക്കി മുംബൈ റെയിൽവെ കോർപ്പറേഷൻ....