മൈലപ്രാ : സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കുളിലെ 1983 എസ്.എസ്. എൽ.സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ കുടുംബസംഗമവും ഓണാഘോഷവും എസ്. എച്ച് ഇൻസ്റ്റിട്യൂഷൻസ് ലോക്കൽ മാനേജർ റവ. ഫാ. പോൾ നിലയ്ക്കൽ തെക്കേതിൽ ഉദ്ഘാടനം ചെയ്തു. എം.എസ് ഹരികുമാർ പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമത്തിൽ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകൻ എബ്രഹാം സേമലീശൻ ഓണ സന്ദേശം നൽകി. ഡോ. ആർ. അനിൽകുമാർ ,ഡോ. കെ.കെ അജയകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി സലിം പി.ചാക്കോ ,മാത്യൂസ് എബ്രഹാം , മറിയാമ്മ റോയ് , ലത ഗോപിനാഥൻ, ഷാജി ജോൺ ,സജി എബ്രഹാം, മിനി എബ്രഹാം ,മിനി വർഗ്ഗീസ് ജെസി ജോൺ ,ബെന്നി ഫിലിപ്പ്, പി.ജി. ജോർജ്ജ് ,തോമസ് പി.റ്റി, സി.ഡി.വർഗ്ഗീസ് ,മാത്യു തോമസ് ,രാജു വി.ജി തുടങ്ങിയവർ പ്രസംഗിച്ചു.