കോഴിക്കോട്: ഓണം ഉത്സവനാളുകളിൽ നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിലെത്തിക്കാൻ കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ ഏഴുമുതൽ. സർക്കാർ ഇടപെടലിലൂടെ പൊതുവിപണിയെ അപേക്ഷിച്ച് കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള സാധനങ്ങളാണ് ജനങ്ങൾക്ക് ലഭിക്കുക. കൂടാതെ സബ്‌സിഡി നിരക്കിലും സാധനങ്ങൾ ലഭ്യമാക്കും. 16 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും 125 സഹകരണസംഘങ്ങളിലുമായി 141 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകൾ ആരംഭിക്കുന്നത്. 14 വരെ നീണ്ടുനിൽക്കും.സംസ്ഥാനത്താകെ 1500 വിപണനകേന്ദ്രങ്ങളാണ്കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്നത്. ജില്ലാ തല ഉദ്ഘാടനം അത്തോളി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 7 ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് അദ്ധ്യക്ഷത വഹിക്കും.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.