Monday, May 5, 2025 1:37 pm

അത്തം മുതല്‍ തിരുവോണം വരെ പൂക്കളം ഒരുക്കേണ്ടത് ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

ഇന്ന് അത്തം. ഓണത്തിന്റെ ഒരു തുടക്കം തന്നെയാണ് അത്തക്കാലം. വീടെല്ലാം അടിച്ച് തുടച്ച് മുറ്റം അടിച്ച് വാരി, ചാണകം തെളിച്ച് അതില്‍ പൂക്കളം അണിയിച്ചൊരുക്കിയിരുന്ന ഒരു കാലമുണ്ട്. ഇന്ന് അതെല്ലാം മാറിയെങ്കിലും പണ്ട് കാല മുതല്‍ പൂക്കളം ഇടുന്നതിന് ചില രീതികള്‍ പറയാറുണ്ട്. അഥായത്, അത്തം നാളില്‍ ഇടുന്ന പൂക്കളത്തിന് ഒരു പ്രത്യേകതയുണ്ട്. അതുപോലെ തന്നെ ഓരോ ദിവസവും പൂക്കളം ഇടാന്‍ എടുക്കുന്ന പൂക്കളുടെ നിറം മുതല്‍ അതിന്റെ വലുപ്പത്തില്‍ വരെ ഓരോ പ്രത്യേകതകളാണ് ഉള്ളത്.ഇത്തരത്തില്‍ പൂക്കളം ഇടുമ്പോള്‍ ശരിയായ രീതിയില്‍ ഇടാന്‍ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് നോക്കാം.

ഓണപ്പൂക്കള്‍
ഇന്ന് ഓണം കൊള്ളാനും അത്തപ്പൂക്കളം ഇടാനും ചെണ്ടുമല്ലിയും ജമന്തിയുമാണ് താരങ്ങളായി നില്‍ക്കുന്നത്. എന്നാല്‍, ഓണപ്പൂക്കള്‍ എന്നറിയപ്പെടുന്നത് സത്യത്തില്‍ ഇവരല്ല. നമ്മളുടെ നാട്ടില്‍ പാടത്തും തൊടിയിലും വേലിയിലുമെല്ലാം കാണപ്പെടുന്ന സാധാ പൂക്കളാണ് ഓണപ്പൂക്കളായി കരുതുന്നത്. അതില്‍ തുമ്പ, ചെത്തി, തെമ്പുരത്തി, കാക്കപ്പൂ, മുക്കുറ്റി, കോളാമ്പി, നന്ത്യാര്‍വട്ടം, തുളസി, പിച്ചകം, മത്തപ്പൂ, കുമ്പളപ്പൂ, വാടാമല്ലി, പവിഴമല്ലി എന്നിങ്ങനെ നീളുന്നതാണ് ഓണപ്പൂക്കളുടെ വിശേഷം.

അത്തം
അത്തം പത്തിന് തിരുവേണം എന്നാണ് ചൊല്ല്. അത്തം മുതല്‍ തിരുവോണം വരെ ഇടുന്ന ഓരോ പൂക്കളത്തിനും ഓര പ്രത്യേകതകളാണ് ഉള്ളത്. പൂക്കളം മാവേലിയെ വരവേല്‍ക്കാന്‍ ഇടുന്നതാണ് എന്നാണ് പറയപ്പെടുന്നത്. അത്തം നാളില്‍ പൂക്കളം ഒരുക്കുമ്പോള്‍ ഒരു ലെയര്‍ പൂക്കള്‍ മാത്രമാണ് ഇടുക. ഇതിന്റെ വലിപ്പവും ചെറുതായിരിക്കും. അതുപോലെ തന്നെ ഇന്നേ ദിവസം പൂക്കളം ഇടുമ്പോള്‍ ചുവപ്പ് നിറത്തിലുള്ള പൂക്കള്‍ ഇടരുത് എന്നാണ് പറയുക.

ചിത്തിര
ചിത്തിര നാളില്‍ രണ്ട് ലെയര്‍ പൂക്കളാണ് ഇടുക. ഇതിനായി നമ്മളുടെ നാട്ടില്‍ പുറത്ത്, അല്ലെങ്കില്‍ വീടിന് ചുറ്റും ലഭിക്കുന്ന ചെമ്പരത്തിയും പിച്ചിയും, ചെമ്പകവുമെല്ലാം ധാരാളമാണ്.

ചോതി
ഇന്നേ ദിവസം ഇടുന്ന പൂക്കളത്തിന് മൂന്ന് ലെയര്‍ ആണ് വേണ്ടത്. ശംഖുപൂഷ്പം അതുപോലെ, നിങ്ങളുടെ നാട്ടില്‍ കിട്ടുന്ന സാധാ പൂക്കള്‍ എടുത്ത് മനോഹരമായ മൂന്ന് ലെയര്‍ പൂക്കളം ഒരുകകാവുന്നതാണ്.

വിശാഖം
വിശാഖം നാളില്‍ ശംഖുപുഷ്പം, കോളാമ്പി, ബാള്‍സ്യം, അരളി എന്നിവയെല്ലാം എടുത്ത് നാല് ലെയര്‍ ഉള്ള അത്തപ്പൂക്കളം ഒരുക്കുന്നു. പൊതുവില്‍ ഇന്നേ ദിവസങ്ങളിലെല്ലാം തന്നെ വട്ടത്തിലായിരിക്കും പൂക്കളം ഒരുക്കുക. ഇത്തരത്തില്‍ വ്യത്യസ്ത നിറത്തില്‍ പൂക്കളം മൂന്ന് ലെയറില്‍ ഒരുക്കുമ്പോള്‍ അത് കണ്ണിന് നല്ല കുളിര്‍മയും നല്‍കുന്നുണ്ട്.

അനിഴം
മന്താരം. തെച്ചിപ്പൂ, തൊട്ടാവാടി, നമ്മളുടെ തൊടിയിലും പറമ്പിലും പുല്ലുകള്‍ക്കിടയില്‍ കാണപ്പെടുന്ന പൂക്കള്‍ എന്നിവയെല്ലാം തന്നെ ഇന്നേ ദിവസം പൂക്കളം ഒരുക്കാന്‍ എടുക്കാവുന്നതാണ്. ഇന്ന് അഞ്ച് ലെയര്‍ ഉള്ള പൂക്കളാണ് ഒരുക്കേണ്ടത്.

തൃക്കേട്ട
തൃക്കേട്ട നാളിലും നിങ്ങള്‍ക്ക് വീട്ടില്‍ സുലഭമായിട്ടുള്ള നല്ല നാടന്‍ പൂക്കള്‍ ഉപയോഗിച്ച് പൂക്കളം നിര്‍മ്മിക്കാവുന്നതാണ്. തൃക്കേട്ട നാളില്‍ പൂക്കളം ഒരുക്കുമ്പോള്‍ ആറ് ലെയര്‍ പൂക്കളം ഒരുക്കണം.

മൂലം
മൂലം നാളില്‍ ഇടുന്ന പൂക്കളം ചതുരാകൃതിയില്‍ ആയിരിക്കണം എന്നാണ് പറയുക. ഇതില്‍ വാടാര്‍നല്ലി, അതുപോലെ, തുമ്പ, മുല്ലപ്പൂ, വെള്ള നിറത്തിലുള്ള മറ്റ് പൂക്കള്‍, മഞ്ഞ കോളാമ്പി, നല്ല ചുവന്ന ചെമ്പരത്തി, പച്ചിലകള്‍ എന്നിവയെല്ലാം എടുത്താണ് മൂലത്തിന് പൂക്കളം ഒരുക്കുക. മൂലത്തിന് പൂക്കളം 7 ലെയര്‍ വേണം.

പൂരാടം
ഏഴാം നാളില്‍ 8 ലെയര്‍ ഉള്ള പൂക്കളം ഇടണം. ഇന്നത്തെ ദിവസത്തെ പൂക്കളം മറ്റ് ദിവസങ്ങളില്‍ നിന്നും വലുതും കാണാന്‍ ഭംഗിയുള്ളതുമായിരിക്കും. ചിലര്‍ ഇന്നേ ദിവസം മുതല്‍ പൂക്കളത്തിന്റഎ നടുക്ക് തൃക്കാക്കരപ്പന്‍ വെക്കുകയും ചെയ്യും. ഇതിനും നല്ല വ്യത്യസ്ത നിറത്തിലുളള നാടന്‍ പൂക്കള്‍ നിങ്ങള്‍ക്ക് എടുക്കാവുന്നതാണ്.

ഉത്രാടം
ഉത്രാടം നാളില്‍ ഓണാഘോഷങ്ങള്‍ ഗംഭീരമായിക്കുന്നത് പോലെ തന്നെ അന്ന് രാവിലെ ഇടുന്ന പൂക്കളവും വലുതും അതുപോലെ മനോഹരവുമായിരിക്കും. പ്രത്യേകിച്ച് ഇന്നേ ദിവസം 9 ലെയര്‍ ഉള്ള പൂക്കളമാണ് പൊതുവില്‍ ഇടുക.

തിരുവോണം
തിരുവോണ നാളില്‍ നടുക്ക് തൃക്കാക്കരപ്പനും തുമ്പപ്പൂവും അതുപോലെ പലവിധത്തിലുള്ള പൂക്കളും ചേര്‍ത്ത് 10 ലെയര്‍ പൂക്കളം ഒരുക്കും. ചിലര്‍ തൃക്കാക്കരപ്പന് പകരം നടുവില്‍ താമരപ്പൂവ് വെച്ചും നല്ല പൂക്കളം ഇന്നേ ദിവസം ഒരുക്കി എടുക്കാറുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സർക്കാർ പരിപാടിയിൽ മുഖ്യമന്ത്രിക്കൊപ്പം സിപിഎം ജില്ലാ സെക്രട്ടറി പങ്കെടുത്തത് വിവാദമാകുന്നു

0
കണ്ണൂര്‍: മുഖ്യമന്ത്രി ഉദ്ഘാടകനായ സര്‍ക്കാര്‍ പരിപാടിയില്‍ സിപിഎം ജില്ലാ സെക്രട്ടറി വേദിയില്‍...

ജമ്മു കാശ്മീരിലെ ജയിലുകളില്‍ ഭീകരാക്രമണ ഭീഷണിയെന്ന് സൂചന

0
ജമ്മുകശ്മീർ : ജമ്മു കാശ്മീരിലെ ജയിലുകളില്‍ ഭീകരാക്രമണ ഭീഷണിയെന്ന് സൂചന. ജയിലുകളിലെ...

മൂന്നു ഡോസ് വാക്‌സിന്‍ എടുത്ത കുട്ടിക്കാണ് പേവിഷബാധയുണ്ടായതെന്നത് അതീവ ഗൗരവതരമാണ് : വി.ഡി. സതീശൻ

0
തിരുവനന്തപുരം : പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച് എസ്.എ.ടി ആശുപത്രിയില്‍...

നവി മുംബൈ വിമാനത്താവളത്തിന്റെ സമീപ മേഖലകളില്‍ കശാപ്പ് പാടില്ലെന്ന് ഉത്തരവ്

0
മുംബൈ: നവി മുംബൈ വിമാനത്താവളത്തിന്റെ സമീപ മേഖലകളില്‍ കശാപ്പ് പാടില്ലെന്ന് ഡയറക്ടറേറ്റ്...