തിരുവല്ല : തിരുവല്ല മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേത്രുത്വത്തില്‍ നടത്തുന്ന ഓണം ട്രേഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം ജൂലൈ 29 ന് വൈകിട്ട് 4 മണിക്ക് ഹോട്ടല്‍ അശോക് ഇന്റര്‍നാഷണലില്‍ വെച്ച് നടക്കും. തിരുവല്ല എം.എല്‍.എ അഡ്വ. മാത്യു ടി.തോമസ് ട്രേഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍ പ്രസിഡന്റ് എം.സലിം അധ്യക്ഷത വഹിക്കും. സമ്മാന കൂപ്പണുകളുടെ വിതരണോല്‍ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എ.ജെ ഷാജഹാന്‍ നിര്‍വഹിക്കും. തിരുവല്ല മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ ശാന്തമ്മ വര്‍ഗീസ്, തിരുവല്ല ഡി.വൈ.എസ്.പി. രാജപ്പന്‍ റാവുത്തര്‍, പത്മശ്രീ കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍ എന്നിവര്‍ പങ്കെടുക്കും.
ആഗസ്റ്റ് ഒന്നുമുതല്‍ സെപ്തംബര്‍ 15 വരെയാണ് ട്രേഡ് ഫെസ്റ്റ് നടക്കുന്നത്. തിരുവല്ലയിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോഴോ സേവനങ്ങള്‍ സ്വീകരിക്കുമ്പോഴോ സൌജന്യമായി കൂപ്പണ്‍ ലഭിക്കും. ബമ്പര്‍ സമ്മാനമായി രണ്ടുപേര്‍ക്ക് കാറുകള്‍ നല്‍കും. കൂടാതെ സ്കൂട്ടര്‍, ലാപ്ടോപ്, എ.സി, ഫ്രിഡ്ജ്, എല്‍.ഇ.ഡി ടിവി, വാഷിംഗ് മെഷീന്‍, സോഫാ സെറ്റ്, മൊബൈല്‍ ഫോണ്‍, ഫുഡ് പ്രോസസ്സര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍ തുടങ്ങിയ നിരവധി സമ്മാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ആഴ്ചതോറും നറുക്കെടുത്ത് സ്വര്‍ണ്ണ നാണയങ്ങള്‍, സീലിംഗ് ഫാനുകള്‍, പ്രഷര്‍ കുക്കറുകള്‍, നോണ്‍ സ്റ്റിക്ക് പാനുകള്‍, ഡിന്നര്‍ സെറ്റുകള്‍, സാരികള്‍, ഡബിള്‍ മുണ്ടുകള്‍ തുടങ്ങി ചെറുതും വലുതുമായ നിരവധി സമ്മാനങ്ങളുമുണ്ട്.