പത്തനംതിട്ട : ഓണത്തോട് അനുബന്ധിച്ച് കെ.എസ്.ആർ.ടി.സി പത്തനംതിട്ടയിൽ നിന്നും ബംഗളൂരുവിലേക്ക് സ്പെഷ്യൽ സർവ്വീസ് നടത്തും. ഈ മാസം 25 മുതൽ സർവ്വീസ് ആരംഭിക്കാനാണ് ധാരണയായിരിക്കുന്നത് .
റിസർവേഷൻ അനുസരിച്ചാകും സർവീസ് നടത്തുന്നത് .
നാൽപ്പത്തിയൊന്ന് സീറ്റുകളുള്ള ബസാണ് പത്തനംതിട്ട – ബംഗളൂരു സർവീസിന് ഉപയോഗിക്കുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ചാകും സർവീസ്. നിലവിലുള്ളതിന്റെ പത്ത് ശതമാനം കൂടുതലാണ് ടിക്കറ്റ് നിരക്ക്. നിലവിൽ പത്തനംതിട്ടയിൽ നിന്നും മറ്റു ജില്ലകളിലേക്ക് കെ.എസ്.ആർ.ടി.സി സർവീസുകൾ നടത്തുന്നുണ്ടെങ്കിലും ജില്ലയിലെ സർവ്വീസുകൾ എല്ലാം നഷ്ടത്തിലാണ്. മിനിമം യാത്രക്കാരെ ലഭിച്ചാൽ മാത്രമേ സർവ്വീസ് നടത്താൻ സാധ്യതയുള്ളുവെന്ന് പത്തനംതിട്ട കെ എസ് ആർ ടി സി ഡിപ്പോ അധികൃതർ വ്യക്തമാക്കി.