കൊച്ചി : സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇടുക്കി മമ്മട്ടിക്കാനം ചന്ദന പുരയിടത്തിൽ വീട്ടിൽ സി.വി വിജയൻ (61) ആണ് മരിച്ചത്. അർബുദ ബാധിതനായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെയാണ് മരിക്കുന്നത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. എറണാകുളത്ത് ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കൊവിഡ് ഫലം പൊസിറ്റീവായത്. തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; മരിച്ചത് ഇടുക്കി മമ്മട്ടിക്കാനം സ്വദേശി
RECENT NEWS
Advertisment