ഓട്ടവ: കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ളയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍. 36 വയസ്സുകാരന്‍ ആര്‍ച്ചിറ്റ് ഗ്രോവറിനെയാണ് ടൊറന്‍ഡോ വിമാനത്താവളത്തില്‍ പീല്‍ റീജ്യണല്‍ പോലീസ് അറസ്റ്റുചെയ്തത്. ഏപ്രില്‍ 17 ന് ആയിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ സുറിച്ചില്‍ നിന്ന് പിയേര്‍സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ കാനഡ വിമാനത്തിലെത്തിലെത്തിയ കണ്ടെയ്‌നര്‍ കാര്‍ഗോ കൊള്ളയടിച്ചത്. നാനൂറ് കിലോ തങ്കവും 25 ലക്ഷം കനേഡിയന്‍ ഡോളറുമാണ് (15 കോടി രൂപ) കവര്‍ന്നത്. വ്യാജ രേഖകള്‍ ഹാജരാക്കിയ ശേഷം കണ്ടെയ്‌നറിലെത്തിയ സ്വര്‍ണവും പണവും കവരുകയായിരുന്നു. 400 കിലോ തൂക്കമുള്ള .9999 പരിശുദ്ധമായ 6600 സ്വര്‍ണക്കട്ടികളായിരുന്നു കാര്‍ഗോയിലുണ്ടായിരുന്നത്. 25 ലക്ഷം കനേഡിയന്‍ ഡോളറുമുണ്ടായിരുന്നു. വിമാനത്താവളത്തിലെത്തിയ കാര്‍ഗോ അതീവ സുരക്ഷിതമായി ആദ്യം സ്‌റ്റോറിലേക്ക് മാറ്റിയിരുന്നുവെങ്കിലും കോടികള്‍ വിലമതിക്കുന്ന കാര്‍ഗോ പിന്നീട് അപ്രത്യക്ഷമവുകയായിരുന്നു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.