ജയ്പൂർ: രാജസ്ഥാനിലെ ചെമ്പ് ഖനിയിലെ ലിഫ്റ്റ് തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ലിഫ്റ്റിൽ കുടുങ്ങിയ ശേഷിച്ച 14 പേരെയും രക്ഷിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലിഫ്റ്റ് തകർന്നപ്പോൾ സംഭവിച്ച ഗുരുതര പരിക്കുകളേ തുടർന്നാണ് ഒരാൾ മരിച്ചതെന്നാണ് പുറത്ത് വരുന്നവിവരം. രക്ഷപ്പെടുത്തിയവരിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ് ഇവരെ ജയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രാത്രി വൈകിയും നടന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് 14 പേരെ ജീവനോടെ രക്ഷിക്കാനായത്. ഖനിയിലെ ഷാഫ്റ്റ് പരിശോധിക്കാനായി എത്തിയ മുതിർന്ന ഉദ്യോഗസ്ഥരും കൊൽക്കത്തയിൽ നിന്നുള്ള വിജിലൻസ് ടീം അംഗങ്ങളും ഏതാനും തൊഴിലാളികളുമാണ് ലിഫ്റ്റ് തകർന്ന് ഭൂ നിരപ്പിൽ നിന്ന് 64അടിയോളം താഴ്ചയിൽ കുടുങ്ങിയത്. രാജസ്ഥാനിലെ നീം കാ താന ജില്ലയിലെ ചെമ്പ് ഖനിയിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ഹിന്ദുസ്ഥാൻ കോർപ്പർ ലിമിറ്റഡിന്റെ ഖേത്രി മേഖലയിലെ കോലിഹാൻ ഖനിയിലാണ് ഇന്നലെ രാത്രി അപകടമുണ്ടായത്. ലിഫ്റ്റ് ബന്ധിച്ചിരുന്ന ചങ്ങല പൊട്ടിയതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.