Friday, April 25, 2025 10:38 pm

കേരളത്തിൽ നാളെ ഒരു ട്രെയിൻ പൂർണ്ണമായും റദ്ദാക്കി ; 2 ട്രെയിൻ ഭാഗികമായി റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവല്ല- ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ പാലത്തിന്റെ (നമ്പർ 174) ഗർഡർ മാറ്റി സ്ഥാപിക്കുന്നതിനായി ഏപ്രിൽ 26 ന് ഗതാഗത നിയന്ത്രണമേർപെടുത്തുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. വൈകുന്നേരം 7:55 മുതൽ ചില സർവ്വീസുകൾ റദ്ദാക്കുമെന്നും വഴിതിരിച്ചു വിടുമെന്നും അറിയിച്ചിട്ടുണ്ട്.
—–
പൂർണ്ണമായും റദ്ദാക്കിയ ട്രെയിനുകൾ
1) ഏപ്രിൽ 26 ശനിയാഴ്ച രാത്രി 21.05 ന് കൊല്ലം ജംഗ്ഷനിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 66310 കൊല്ലം ജംഗ്ഷൻ – എറണാകുളം ജംഗ്ഷൻ മെമു എക്സ്പ്രസ് റദ്ദാക്കി.

വഴിതിരിച്ചുവിട്ട ട്രെയിനുകൾ
1) ട്രെയിൻ നമ്പർ 16319 തിരുവനന്തപുരം നോർത്ത്- എസ്എംവിടി ബെംഗളൂരു ഹംസഫർ എക്സ്പ്രസ് 2025 ഏപ്രിൽ 26-ന് 18.05 ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടും. കായംകുളം ജംഗ്ഷനും എറണാകുളം ടൗണിനും ഇടയിൽ വഴിതിരിച്ചുവിട്ട് ആലപ്പുഴ വഴി പോകും. ചെങ്ങന്നൂരിലും കോട്ടയത്തും സ്റ്റോപ്പുകൾ ഒഴിവാക്കി ആലപ്പുഴയിലും എറണാകുളം ജംഗ്ഷനിലും താത്കാലികമായി അധിക സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
—–
2) ഏപ്രിൽ 26 ന് 18.40 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16629 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ മലബാർ എക്‌സ്‌പ്രസ് കായംകുളത്തിനും എറണാകുളം ടൗണിനും ഇടയിൽ തിരിച്ചു വിട്ട് ആലപ്പുഴ വഴി സർവ്വീസ് നടത്തും. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, പിറവം റോഡ്, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലെ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പുകൾ ഒഴിവാക്കി ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷനുകളിൽ അധിക താത്കാലികമായി അധിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
——-
3) ഏപ്രിൽ 26 ന് 20.55 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16347 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ എക്‌സ്പ്രസ് കായംകുളത്തിനും എറണാകുളം ടൗണിനും ഇടയിൽ വഴി തിരിച്ചുവിടും. ആലപ്പുഴ വഴിയാണ് ട്രെയിൻ സർവ്വീസ് നടത്തുക. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ ഷെഡ്യൂൾ ചെയ്ത സ്റ്റോപ്പുകൾ ഒഴിവാക്കി ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ അധിക താത്കാലികമായി സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.
——
4) ഏപ്രിൽ 26 ന് 20.30 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16343 തിരുവനന്തപുരം സെൻട്രൽ – മധുരൈ ജംഗ്ഷൻ അമൃത എക്‌സ്‌പ്രസ് കായംകുളത്തിനും എറണാകുളം ടൗണിനും ഇടയിൽ വഴി തിരിച്ചുവിടും. മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല എന്നിവിടങ്ങളിൽ അധിക സ്റ്റോപ്പുകളും താത്കാലികമായി അനുവദിച്ചിട്ടുണ്ട്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
1) 2025 ഏപ്രിൽ 26 ന് മധുര ജംഗ്ഷനിൽ നിന്ന് രാവിലെ 11.35 ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16327 മധുര ജംഗ്ഷൻ – ഗുരുവായൂർ എക്സ്പ്രസ് കൊല്ലം ജംഗ്ഷനിൽ സർവ്വീസ് അവസാനിപ്പിക്കും. കൊല്ലത്തിനും ഗുരുവായൂരിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.
——
2). ഗുരുവായൂരിൽ നിന്ന് രാവിലെ 05.50 ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16328 ഗുരുവായൂർ – മധുര ജംഗ്ഷൻ എക്സ്പ്രസ് 2025 ഏപ്രിൽ 27 ന് ഉച്ചയ്ക്ക് 12.10 ന് കൊല്ലത്ത് നിന്ന് സർവീസ് ആരംഭിക്കും. ഗുരുവായൂരിനും കൊല്ലത്തിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിക്കുന്നതിന് ഗുണഭോക്താക്കൾ തുക നൽകേണ്ടതില്ല

0
തിരുവനന്തപുരം : സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിക്കുന്നതിന് ഗുണഭോക്താക്കൾ തുക...

വെണ്ണിക്കുളം പാട്ടക്കാലയിൽ കാറും പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു

0
തിരുവല്ല : വെണ്ണിക്കുളം പാട്ടക്കാലയിൽ കാറും പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് കീഴില്ലം...

റാന്നിയിൽ തൊഴിലാളി കണ്‍വെന്‍ഷന്‍ നടത്തി

0
റാന്നി: സംയുക്ത ഇടതു ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ പണിമുടക്കിന്‍റെ...

വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി ഐ ടി യു) പന്തളം നഗരസഭ ഓഫീസിലേക്ക്...

0
പന്തളം: മുനിസിപ്പാലിറ്റിയിലെ മുഴുവൻ തൊഴിലാളികൾകൾക്കും സർവ്വെ നടത്തി ലൈസൻസ് കൊടുക്കുക, മുഴുവൻ...