പത്തനംതിട്ട : ശാസ്ത്ര വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വ്യാപനത്തിനെതിരെ ഒരു വർഷത്തെ കർമ്മപദ്ധതിക്ക് രൂപം നൽകി. ബോധവൽക്കരണ ക്ലാസ്, ലഹരി വിരുദ്ധ പ്രതിജ്ഞ, ലഘുലേഖ വിതരണം, കുടുംബ സംരക്ഷണ വലയം എന്നിവ ഉൾക്കൊള്ളുന്നതാണ് പരിപാടികൾ. ഗാന്ധി സ്ക്വയറിൽ നടന്ന ജില്ലാതല ഉദ്ഘാടനം ശാസ്ത്ര വേദി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. സതീഷ് പഴകുളം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് സജി കെ സൈമൺ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് റോഷൻ നായർ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ അങ്ങാടിക്കൽ വിജയകുമാർ, റനീസ് മുഹമ്മദ്, മനോജ് ഡേവിഡ് കോശി, പി.കെ മുരളി, നസീർ കടയക്കാട്, ഗീവർഗീസ് ജോൺ, അഡ്വ. ഷാജിമോൻ, ചേതൻ കൈമൾ മഠം, ആൻസി തോമസ്, ചെറുപുഷ്പം എം, അഷറഫ് അപ്പാക്കുട്ടി, ബിജു മലയിൽ, തോമസ് മാത്യു, ജോസ് കൊടുംന്തറ എന്നിവർ പ്രസംഗിച്ചു. ലഹരി വ്യാപനത്തിനെതിരെ നടപടി ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുകളയച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033