അടുത്തയാഴ്ച കൃത്യമായി പറഞ്ഞാൽ ഒക്ടോബർ 8ന് ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ തുടങ്ങുകയാണ്. സ്മാർട്ട്ഫോണുകൾക്ക് ആകർഷകമായ ഓഫറുകൾ ലഭിക്കുന്നതിനാൽ സ്മാർട്ട്ഫോൺ വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയമാണ് ഇന്ത്യക്കാരെ തേടി എത്താൻ പോകുന്നത്. ഓഫറുകളുടെ ഈ ഉത്സവത്തിരക്കിലേക്ക് ഒരു കിടിലൻ സ്മാർട്ട്ഫോൺ വൺപ്ലസ് വകയായും എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം വൺപ്ലസ് ആമസോണിൽ ഒരു ടീസർ പുറത്തിറക്കുകയുണ്ടായി. ആമസോൺ ഓഫർ സെയിൽ ആരംഭിക്കുന്ന സമയത്ത് ഒരു വൺപ്ലസ് ഫോൺ കൂടി വരുന്നു എന്നതിന്റെ സൂചനയാണ് ആ ടീസറിൽ ഉണ്ടായിരുന്നത്. അതിലെ ടെക്സ്റ്റിൽ ‘വൺപ്ലസ് ആമസോൺ സ്പെഷ്യൽ R3.18.512 കമിങ് സൂൺ’ എന്നാണ് എഴുതിയിരുന്നത്.
ആമസോൺ ഫെസ്റ്റിവൽ സെയിലിൽ റെഡ് നിറത്തിൽ ഒരു സ്മാർട്ട്ഫോൺ വൺപ്ലസ് അവതരിപ്പിക്കുമെന്നും അതിൽ 18ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജും പ്രതീക്ഷിക്കാം എന്നുമാണ് ഈ വരികൾ സൂചിപ്പിക്കുന്നതെന്നാണ് സ്മാർട്ട്ഫോൺ വിപണി നിരീക്ഷകർ വിലയിരുത്തുന്നത്. വൺപ്ലസ് അവതരിപ്പിക്കുന്നത് പുതിയ ഫോൺ ആയിരിക്കുമോ നിലവിലുള്ള ഏതെങ്കിലും മോഡലിന്റെ റെഡ് വേരിയന്റ് ആയിരിക്കുമോ എന്ന് വ്യക്തമല്ല. ഈ അവസരത്തിൽ ഓർക്കേണ്ട ഒരു കാര്യം എന്തെന്നാൽ വൺപ്ലസ് ഇതിനകം ചൈനയിൽ വൺപ്ലസ് എയ്സ് 2 ജെൻഷിൻ ഇംപാക്ട് ലിമിറ്റഡ് എഡിഷൻ പുറത്തിറക്കിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത് 18GB റാമും 512GB ഇന്റേണൽ സ്റ്റോറേജും ആണ്. ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്ന ഫോൺ 18 ജിബി റാം, 512 ജിബി സ്റ്റോറേജ് വേരിയന്റാണ് എന്ന് സൂചനയുടെ അടിസ്ഥാനത്തിൽ ചൈനയിൽ പുറത്തിറക്കിയ ആ ലിമിറ്റഡ് എഡിഷൻ ഫോൺ ആകാം വൺപ്ലസ് ഇപ്പോൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത് എന്നാണ് വിപണിയിൽ പൊതുവേയുള്ള വിലയിരുത്തൽ.
പുതിയ നിറത്തിൽ ഫോൺ അവതരിപ്പിക്കാനുള്ള നീക്കത്തെക്കുറിച്ച് വൺപ്ലസ് പ്രതികരിച്ചിട്ടുണ്ട്. ”ഇത് വെറുമൊരു നിറമല്ല… വൺപ്ലസിന്റെ ഹൃദയത്തിൽ ആഴത്തിൽ പ്രവർത്തിക്കുന്ന ഒരു വികാരമാണ്. നിങ്ങൾ വൺപ്ലസ് ഡിവൈസ് കൈവശം വയ്ക്കുമ്പോഴെല്ലാം നിങ്ങളുടെ സിരകളിലൂടെ അഡ്രിനാലിൻ കുതിക്കും. അസാധാരണമായതിലും കുറഞ്ഞ ഒന്നിനും ഒരിക്കലും സെറ്റിൽ ചെയ്യരുത് എന്നുള്ള ഓർമ്മപ്പെടുത്തലാണിത്” എന്നാണ് വൺപ്ലസ് ഇതേപ്പറ്റി പറയുന്നത്.”ആദ്യമായി ഒരു വൺപ്ലസ് ഫോൺ കൈവശം വെച്ചതിന്റെ വികാരം നിങ്ങൾ ഓർക്കുന്നുണ്ടോ? ഈ വർഷം, ഞങ്ങൾ ആ യഥാർത്ഥ വികാരം തിരികെ കൊണ്ടുവരുന്നു.” എന്നും വൺപ്ലസ് പറയുന്നുണ്ട്. റെഡ് നിറത്തിലുള്ള വരാൻ പോകുന്ന വൺപ്ലസ് സ്മാർട്ട്‌ഫോൺ ആമസോണിൽ മാത്രമല്ല, വൺപ്ലസ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാകും.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033