മനുഷ്യശരീരത്തിലെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കാതിരിക്കുന്നതിന് നമ്മുടെ ശരീരത്തില്‍ ഒരു പ്രവര്‍ത്തനം നടക്കുന്നുണ്ട്. ”ഫൈബ്രിനോ ലൈസിസ്” എന്നാണ് ആ പ്രക്രിയയെ പറയുന്നത്. രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുവാന്‍ കാരണമാകുന്ന ഒരു ഘടകമുണ്ട്. ‘ഫൈബ്രിന്‍’ എന്ന പേരിലാണ് അത് അറിയപ്പെടുന്നത്. ഫൈബ്രിന്‍, രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന് മുമ്പായി തന്നെ ‘ഫൈബ്രിനോലൈസിസ്’ എന്ന പ്രവര്‍ത്തനം ആ രക്തക്കട്ടയെ അലിയിച്ച് കളയുകയാണ് സാധാരണ. അതായത് നമ്മുടെയൊക്കെ ശരീരത്തിലെ രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കാതിരിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന വളരെ ശ്രദ്ധാലുവായ മേല്‍നോട്ടക്കാരനാണ് ഫൈബ്രിനോലൈസിസ്.
ഫൈബ്രിനോലൈസിസ് എന്ന പ്രവര്‍ത്തനത്തില്‍ താളപ്പിഴകള്‍ സംഭവിക്കുകയാണെങ്കില്‍ രക്തം കട്ടപിടിക്കുകയും അതിന്റെ തുടര്‍ച്ചയായി ഗുരുതരമായ പ്രശ്‌നങ്ങള്‍ സംഭവിക്കുകയും ചെയ്യാം. ഫൈബ്രിനോലൈസിസ് എന്ന പ്രവര്‍ത്തനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത്പൊ ണ്ണത്തടിയുള്ളവരിലും വ്യായാമം ചെയ്യാതിരിക്കുന്നവരിലും ശരീരമനങ്ങാതെയുള്ള ജോലികള്‍ ചെയ്ത് ജീവിക്കുന്നവരിലുമാണ്. നിത്യേനയുള്ള ഭക്ഷണക്രമത്തില്‍ ഉള്ളിയും സവാളയും കൂടുതല്‍ ഉള്‍പ്പെടുത്തി കഴിച്ചാല്‍ ”ഫൈബ്രിനോ ലൈസിസ്” എന്ന പ്രക്രിയ നല്ല നിലയിലായിരിക്കാന്‍ നമ്മേ സഹായിക്കും. അതിനാല്‍ ഉള്ളി ധാരാളം നിത്യേനയുള്ള ഭക്ഷണത്തിന്റെ ഭാഗമാക്കുക.