ഉള്ളി പോലെ തന്നെ ഉള്ളിത്തൊലിക്കും നിരവധി ഉപയോഗങ്ങൾ ഉണ്ട്. ഒരു ദിവസം പോലും ഉള്ളി ഉപയോഗിക്കാത്ത വീട്ടമ്മ ഉണ്ടാകില്ല. ആന്റി ഓക്സിഡന്റുകളാലും ഫൈബറുകളാലും സമ്പുഷ്ടമായ ഉള്ളിത്തൊലി ആരോഗ്യപരമായതും അല്ലാത്തതുമായ നിരവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. എന്നാൽ നമ്മുക്ക് ആർക്കും തന്നെ അത് അറിയില്ല എന്നതാണ് സത്യം. ഉള്ളിത്തൊലി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മുട്ടുവേദനയ്ക്ക് ഉത്തമമാണെന്നാണ് പഠനം പറയുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും കോളന്‍ ക്യാന്‍സര്‍, അമിതവണ്ണം, ടൈപ്പ് -2 പ്രമേഹം, വയറിലെ ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും ഇത് നല്ലതാണ്. രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നതിനും കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം എന്നിവ കുറയ്ക്കാനും ഉള്ളിത്തൊലിക്ക് കഴിയും. ഉള്ളിത്തൊലി ഉപയോഗിച്ച് ചായ ഉണ്ടാക്കുന്നവരും നമ്മുടെ നാട്ടിൽ ഉണ്ട്.
വളരെ ഉത്തമമായ ചായ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം ;
സവാള തൊലി ഉപയോഗിച്ച് കൊണ്ടുള്ള ചായ തയ്യാറാക്കാൻ വളരെ എളുപ്പമാണ്. സാവളയിൽ നിന്നെടുത്ത തൊലികൾ കുറച്ച് മിനിറ്റ് വെള്ളത്തിൽ ഇട്ട് തിളപ്പിച്ചാൽ മാത്രം മതി. ഈ പാനീയം അരിച്ചൊഴിച്ച ശേഷം കുടിക്കുക. ഈ ചായയിൽ ഒരൽപം ഇഞ്ചിയും തേനും കൂടി ചേർത്താൽ കൂടുതൽ രുചികരമാകും. ഇത് കൂടാതെ ചായ തയ്യാറാക്കുമ്പോൾ ചായപ്പൊടിക്കൊപ്പം സവാള തൊലി കൂടെ ചേർക്കാവുന്നതാണ്.
ഇനി സവാള തൊലി ഉപയോഗിച്ച് തയ്യാറാക്കുന്ന ഈ ചായയുടെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം :
1. സവാള തൊലികൾ വിറ്റാമിനുകളുടെ മികച്ച ഉറവിടമാണ്. വിറ്റാമിൻ എ സമ്പന്നമായ ഈ ചായ കണ്ണുകളുടെ ആരോഗ്യത്തിന് മികച്ചതാണ്. ഇത് കാഴ്ചശക്തി വർദ്ധിപ്പിക്കാൻ സഹായിക്കും.
2. സവാള തൊലികൾ വിറ്റാമിൻ സി, ഇ എന്നിവയാൽ സമ്പുഷ്ടമായതിനാൽ ഇത് ചർമ്മത്തിലും അത്ഭുതങ്ങൾ സൃഷ്ടിക്കും. പല ചർമ്മ രോഗങ്ങളും ഇല്ലാതാക്കാൻ ഈ ചായ പതിവായി കുടിക്കുന്നതിലൂടെ സാധിക്കും.
3. സവാള തൊലിയുടെ ഉപയോഗിച്ചു കൊണ്ടുള്ള ഈ ചായ ചുമ, പനി എന്നിവയുടെ ലക്ഷണങ്ങളെ നിയന്ത്രിക്കാനും, സീസണൽ അണുബാധയുടെ സാധ്യതകളെ ഒഴിവാക്കാനും സഹായിക്കുന്ന ആന്റി – ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ കൊണ്ട് നിറഞ്ഞതാണ്. തൊലികളിൽ നിറഞ്ഞിരിക്കുന്ന പോഷകങ്ങൾ സ്വാഭാവികമായും പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു ശക്തമായ ആന്റിഓക്‌സിഡന്റാണ്. വിറ്റാമിൻ സി വിറ്റാമിൻ ഇ എന്നീ പോഷകങ്ങൾ ഇതിന്റെ പ്രത്യേകതയാണ്.
4. സവാള തൊലികൾ ഉപയോഗിച്ചു കൊണ്ടുണ്ടാക്കുന്ന ചായയിൽ കലോറി തീരെ കുറവായിരിക്കും. അതിനാൽ, തന്നെ ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ച് നിങ്ങൾക്ക് കുടിക്കാൻ കഴിയുന്ന ഒന്നായിരിക്കും ഇത്. എയറേറ്റഡ് പാനീയങ്ങളിൽ കാണപ്പെടുന്ന ദ്രാവക കലോറികളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ കലോറി മാത്രമുള്ള പാനീയമാണിത്. അതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കുടിക്കാൻ പറ്റുന്ന മികച്ച പാനീയമാണിത്.
5. സവാള തൊലികളിലുള്ള ഫ്ലേവനോയ്ഡുകൾ ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്, മാത്രമല്ല കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു. ശരീരത്തിൽ അടിഞ്ഞു കൂടുന്ന അമിത കൊളസ്‌ട്രോൾ നിയന്ത്രിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സവാളത്തൊലി കൊണ്ടുള്ള ചായ കുടിക്കുന്നത് ശീലമാക്കാം.
6. സവാള തൊലികളിൽ ആന്റിഫംഗൽ ഗുണങ്ങളുമുണ്ട്. അതിനാൽ തന്നെ നിങ്ങളുടെ ചർമ്മത്തിൽ എന്തെങ്കിലും തരത്തിലുള്ള ചൊറിച്ചിലോ ചുണങ്ങോ നേരിടേണ്ടി വരുന്നുണ്ടെങ്കിൽ നിങ്ങൾക്ക് രോഗശാന്തി ഗുണങ്ങൾ പകരുന്നതിനായി ഈ പാനീയം കഴിക്കാവുന്നതാണ്. കൂടാതെ മുടിയുടെ ആരോഗ്യത്തിനും ഇതൊരു മികച്ച ഡ്രിങ്ക് ആണ്.