മാവൂർ : ഓൺലൈൻ ക്ലാസിൽ നുഴഞ്ഞു കയറി സാമൂഹിക ദ്രോഹികൾ അശ്ലീല സന്ദേശമയച്ചതായി പരാതി. മാവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം നടന്ന ഓൺലൈൻ ക്ലാസിനിടെയാണ് അജ്ഞാതരിൽനിന്ന് അശ്ലീല സന്ദേശം കയറി വന്നത്. ശല്യം സഹിക്കാതായതോടെ അധ്യാപകർ ക്ലാസ് അവസാനിപ്പിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് മാവൂർ പോലീസിൽ സ്കൂൾ അധികൃതർ പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി തുടങ്ങിയവർക്കും പരാതി നൽകുന്നുണ്ട്.
ഓൺലൈൻ ക്ലാസിൽ നുഴഞ്ഞുകയറി അശ്ലീല സന്ദേശമയച്ചതായി പരാതി
RECENT NEWS
Advertisment