തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിക്ടേഴ്സ് ചാനലിലെ ഓണ്‍ലൈന്‍ പഠനം തിങ്കളാഴ്ച മുതല്‍ രണ്ടാംഘട്ട ക്ലാസുകള്‍ക്ക് തുടക്കമാകും. ക്ലാസുകള്‍ മുന്‍നിശ്ചയിച്ച സമയക്രമത്തിലാണ് നടക്കുകയെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൂടാതെ സംസ്ഥാനത്ത് ടിവി ഇല്ലാത്ത 4000 വീടുകള്‍ ഉണ്ടെന്നും ഇവര്‍ക്ക് രണ്ടു ദിവസത്തിനുള്ളില്‍ ടിവി എത്തിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.
വിക്ടേഴ്സ് ചാനലില്‍ ജൂണ്‍ ഒന്ന് മുതല്‍ ആദ്യത്തെ ഒരാഴ്ച ഒരേ പാഠഭാഗങ്ങള്‍ തന്നെയാണ് കാണിച്ചിരുന്നത്. ഓണ്‍ലൈന്‍ പഠനത്തിന്റെ ആദ്യ ഘട്ടത്തില്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നാണ് വിലയിരുത്തല്‍. അതേസമയം ഇതരഭാഷാ വിഷയങ്ങള്‍ക്ക് മലയാളം വിശദീകരണം അനുവദിക്കും. അറബി, ഉറുദു, സംസ്കൃതം എന്നീ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും.