കൊല്ലം: സംസ്ഥാനത്തെ ഓൺലൈൻ ഭക്ഷണവിതരണ മേഖലയിൽ സർക്കാർ സേവന, വേതന വ്യവസ്ഥകൾ നിശ്ചയിക്കുന്നു. ഇതുസംബന്ധിച്ച പൊതു മാർഗനിർദേശങ്ങൾ രൂപവത്കരിക്കുന്നതിനുള്ള സാങ്കേതികസമിതിയെ നിയമിച്ചു. ഈ മേഖലയിൽ ജോലിയെടുക്കുന്നവർക്ക് തൊഴിൽസുരക്ഷയും ആനുകൂല്യങ്ങളുമില്ലെന്ന് സർക്കാർ വിലയിരുത്തുന്നു. അപര്യാപ്തമായ വേതനം, സ്ഥിരതയില്ലാത്ത വരുമാനം തുടങ്ങിയ പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ട്. ഓൺലൈൻ ഭക്ഷണവിതരണ തൊഴിലാളികൾക്കായി സമഗ്രമായ നിയമനിർമാണം നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സംസ്ഥാന ലേബർ കമ്മിഷണർ ചെയർമാനും അഡിഷണൽ ലേബർ കമ്മിഷണർ കൺവീനറുമായി 26 അംഗങ്ങളടങ്ങിയതാണ് സമിതി. ഐ.എൽ.ഒ. ദേശീയ പ്രോഗ്രാം ഓഫീസർ രുചിര ചന്ദ്ര, കിലെ ചെയർമാൻ കെ.എൻ.ഗോപിനാഥ്, കെ.എസ്.ഐ.ഡി.സി. മെമ്പർ സെക്രട്ടറി ഡോ. പി.വി.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ അംഗങ്ങളാണ്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.