Thursday, April 24, 2025 10:56 am

വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം ; മുന്നറിയിപ്പുമായി പോലീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്കൂൾ, കോളജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നതായി പോലീസ് മുന്നറിയിപ്പ്. മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ചോദ്യം ചെയ്യാനായി ഡൽഹിക്ക് കൊണ്ടുപോവുകയാണെന്നും വാട്സ്ആപ്പ് കോളിൽ പോലീസ് എന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ മാതാപിതാക്കളെ സമീപിക്കുന്നത്. ഇതോടെ പരിഭ്രാന്തരാകുന്ന മാതാപിതാക്കൾ കുട്ടിയെ വിട്ടുകിട്ടാനുള്ള മാർഗ്ഗങ്ങൾ ആരായുന്നു. ഇതോടെ തട്ടിപ്പുകാർ അവസാനത്തെ അടവ് പുറത്തെടുക്കും. കുട്ടിയെ വിട്ടുകിട്ടാനായി യു പി ഐ ആപ്പ് മുഖേന പണം നൽകാനാണ് അവർ ആവശ്യപ്പെടുക. ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും കേരള പോലീസ് മുന്നറിയിപ്പ് നൽകി.

50,000 രൂപ മുതൽഎത്ര തുകയും അവർ ആവശ്യപ്പെടാം. പണം ഓൺലൈനിൽ കൈമാറിക്കഴിഞ്ഞുമാത്രമേ തട്ടിപ്പിനിരയായ വിവരം മനസ്സിലാകുകയുള്ളൂ. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിൽ പെടാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തുക. അഥവാ ഇങ്ങനെ പണം നഷ്ടമായാൽ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ പൊലീസിനെ അറിയിക്കാൻ ശ്രമിക്കണമെന്നും കേരള പോലീസ് ഫെയ്സ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഐഎസ്‌ഐഎസിന്റെ പേരില്‍ ഗൗതം ഗംഭീറിന് വധഭീഷണി

0
ഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റ് മുഖ്യപരിശീലകനും ബിജെപി മുന്‍ എംപിയുമായ ഗൗതം...

വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

0
തിരുവനന്തപുരം : വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...

തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്

0
കൊച്ചി : തുടർച്ചയായ രണ്ടാം ദിവസവും കേരളത്തിൽ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി....

ജ്യേഷ്ഠൻ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തി

0
തൃശ്ശൂർ : തൃശ്ശൂർ ആനന്ദപുരത്ത് ജ്യേഷ്ഠൻ അനിയനെ തലക്കടിച്ച് കൊലപ്പെടുത്തി. ഷാപ്പിൽ...